ശറഫിയ്യയിൽ മലയാളി കൂട്ടായ്‍മ സംഘടിപ്പിച്ച ജനകീയ ഇഫ്താർ

ശറഫിയ്യയിൽ വീണ്ടും മലയാളി ഐക്യം

ജിദ്ദ: മ​ല​യാ​ളി​ക​ളു​ടെ സം​ഗ​മ​കേ​ന്ദ്ര​മാ​യ ശ​റ​ഫി​യ്യ​യി​ൽ ഒ​രു​മ​യു​ടെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ജ​ന​കീ​യ ഇ​ഫ്താ​ർ ശ്ര​ദ്ധേ​യ​മാ​യി.

ന​ഗ​ര​വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല കെ​ട്ടി​ട​ങ്ങ​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റി​യെ​ങ്കി​ലും ശ​റ​ഫി​യ്യ​യു​ടെ പ്ര​താ​പ​ത്തി​ന് ഒ​രു കോ​ട്ട​വും ത​ട്ടി​യി​ട്ടി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ജ​ന​കീ​യ ഇ​ഫ്താ​റി​നെ​ത്തി​ച്ചേ​ർ​ന്ന ര​ണ്ടാ​യി​ര​ത്തോ​ളം വ​രു​ന്ന ജ​ന​ക്കൂ​ട്ടം. നേ​ര​ത്തെ ആ​യി​ര​ത്തോ​ളം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നെ​ങ്കി​ലും ഈ ​വ​ർ​ഷ​ത്തെ ഇ​ഫ്താ​റി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കോ​വി​ഡ് കാ​ര​ണം ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലും സം​ഗ​മം ന​ട​ന്നി​രു​ന്നി​ല്ല.

പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി ക​ച്ച​വ​ട​ക്കാ​രും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രും ഒ​ന്നി​ച്ചു കൈ​കോ​ര്‍ത്താ​ണ് ജ​ന​കീ​യ ഇ​ഫ്താ​റി​ന് ആ​തി​ഥ്യ​മ​രു​ളി​യ​ത്. ശ​റ​ഫി​യ്യ​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തെ തെ​രു​വോ​ര​ത്ത് വി​ഭ​വ​സ​മൃ​ദ്ധ​മാ​യി ഒ​രു​ക്കി​യ ഇ​ഫ്താ​റി​ൽ സ്ഥ​ല​ത്തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ മ​ല​യാ​ളി​ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്ത് തെ​ളി​യി​ച്ച ജ​ന​കീ​യ ഇ​ഫ്താ​റി​ന് സ​ഹാ​യ​ങ്ങ​ളു​മാ​യി ചി​ല സ്വ​ദേ​ശി​ക​ളും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് നി​ര​വ​ധി പ​രി​ഷ്‌​കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കി​യെ​ങ്കി​ലും ശ​റ​ഫി​യ്യ​യി​ലെ ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ളും തെ​രു​വു​ക​ളു​മെ​ല്ലാം പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്നു​വെ​ന്ന സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​യി​രു​ന്നു വ​ൻ വി​ജ​യ​മാ​യി മാ​റി​യ ജ​ന​കീ​യ ഇ​ഫ്താ​ർ. ഫി​റോ​സ് ചെ​റു​കോ​ട്, മു​ജീ​ബ് റീ​ഗ​ൾ, യാ​സ​ർ അ​റ​ഫാ​ത്ത് വെ​ള്ളു​വ​മ്പ്രം, റി​യാ​സ് ഐ​ക്ക​ര​പ്പ​ടി, കോ​യ മു​ന്നി​യൂ​ർ, ഉ​ദൈ​ഫ് മു​സ്​​ലി​യാ​ര​ങ്ങാ​ടി, അ​ൻ​വ​ർ ക​രി​പ്പ, അം​ജ​ദ് വാ​ഴ​ക്കാ​ട്, ബി​ജു ആ​ക്കോ​ട് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് മ​റ്റു നി​ര​വ​ധി പേ​ർ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Malayalee unity again in Sharafiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.