റിയാദ്: വാഹനം ഓടിക്കുന്നതിനിടെ നെഞ്ചുവേദനയുണ്ടായ മലയാളി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം, തോട്ടക്കാട് സ്വദേശി ഭരതൻ മധു (56) ആണ് റിയാദിൽ മരിച്ചത്. 30 വർഷം റിയാദിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചുപോയ ശേഷം പുതിയ വിസയിൽ ഒമ്പത് മാസം മുമ്പാണ് തിരിച്ചെത്തിയത്.
ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് പുതിയ തൊഴിലുടമയുടെ കീഴിൽ ജോലി ആരംഭിച്ചത്. വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. റെഡ്ക്രസൻറ് ആംബുലൻസിൽ നാഷനൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: ബിന്ദു, മക്കൾ: അഭിനവ് കൃഷ്ണ, അധിനഫ് കൃഷ്ണ. നാട്ടിൽ അയക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സാമൂഹികപ്രവർത്തകരായ ശിഹാബ് കൊട്ടുകാടും ജലീൽ ആലപ്പുഴയും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.