ദമ്മാം: മലയാളിയെ ദമ്മാമിലെ ഒരുപാർക്കിൽ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് സലീം മുച്ചൊണ്ടിതൊടിയിലിെൻറ (39)
മൃതദേഹമാണ് കണ്ടത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന സലീമിനെ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായിരുന്നു.
ഇദ്ദേഹം താമസിച്ചിരുന്ന വീടിനടുത്തുള്ള പാര്‍ക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദമ്മാമില്‍ സ്വന്തമായി വാന്‍ സെയില്‍സ് നടത്തി വരികയായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി മതിലകത്തിെൻറയും കെ.എം.സി.സിയുടെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമിൽ മറവ് ചെയ്യും. ഭാര്യയും മകനും അടങ്ങുന്ന കുടുംബവും ദമ്മാമിൽ ഉണ്ട്. ഭാര്യ: ഖൈറുന്നിസ, ഏക മകൻ: മുഹമ്മദ് നാസിഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.