മക്ക: മലയാളിയെ മരിച്ച നിലയിൽ താമസസ്ഥലത്ത് കണ്ടെത്തി. കണ്ണൂർ അഞ്ചരക്കണ്ടി മുണ്ടംമട്ട സ്വദേശി നളേറ്റിൽ മുഹമ്മ ദ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഫലം അറിവായിട്ടില്ല. ഇതിനിടയിൽ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു.
തിങ്കളാഴ്ച നോമ്പ് തുറക്കാനുള്ള ഭക്ഷണവും മറ്റും മറ്റുള്ളവർ ഇദ്ദേഹത്തിന് റൂമിൽ എത്തിച്ചുകൊടുത്തിരുന്നതായി പറയപ്പെടുന്നു. ശേഷം റിയാദിലുള്ള മകൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറുപടി ലഭിക്കാതിരുന്നതിനാൽ മറ്റുള്ളവർ അന്വേഷിച്ചു ചെന്നപ്പോഴാണ് റൂമിൽ മരിച്ചുകിടക്കുന്നത് കണ്ടത്. ഹോട്ടൽ ജീവനക്കാരനായിരുന്നു. നടപടിക്രമങ്ങൾ നടന്നുവരുന്നതായി സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.