ബുറൈദ: ബുറൈദയില്‍ നടക്കുന്ന ലോക ഈത്തപ്പഴ മേളയില്‍ തിരക്ക് വര്‍ധിച്ചു. ഉല്‍പന്നങ്ങളുമായെത്തുന്ന വാഹനങ്ങള്‍ മാര്‍ക്കറ്റ് നിറഞ്ഞുകവിയുകയാണ്. മേഖലയിലെ വിശിഷ്ട ഈത്തപ്പഴ ഇനമായ സുക്കരി അടക്കമുള്ള ഉല്‍പന്നങ്ങളുമായി നിത്യേന ആയിരക്കണക്കിന് വാഹനങ്ങളാണ് പ്രവിശ്യാ തലസ്ഥാനമായ ബുറൈദയിലെയും ഉപനഗരമായ ഉനൈസയിലെയും മാര്‍ക്കറ്റുകളിലെത്തുന്നത്. അല്‍ഖസീം ഗവര്‍ണര്‍ ഡോ. ഫൈസല്‍ ബിന്‍ മിഷാല്‍ ബിന്‍ സഉൗദ് ബിന്‍ അബ്ദുല്‍ അസീസ് ചൊവ്വാഴ്ച ബുറൈദ മേള സന്ദര്‍ശിച്ചു. ബുറൈദ മുനിസിപ്പാലിറ്റി, ടൂറിസം വകുപ്പ്, മേളയുടെ മേല്‍നോട്ടം വഹിക്കുന്ന സഉൗദ് അല്‍ഉവൈസ് ഗ്രൂപ് അധികൃതര്‍ എന്നിവർ ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു. മേള സന്ദര്‍ശിക്കാനെത്തിയ വിവിധ രാജ്യങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. മേഖലയിലെ പ്രധാന സാമ്പത്തിക സ്രോതസുകളിലൊന്നായ ഈത്തപ്പഴം ദൈവത്തിെൻറ വരദാനമാണെന്നും കൃഷി, വിളവെടുപ്പ്, വിപണനം തുടങ്ങിയ കാര്യങ്ങളില്‍ അധികൃതര്‍ നല്‍കിവരുന്ന പ്രോത്സാഹനം തുടരൂമെന്നും അദ്ദേഹം പറഞ്ഞു. ഈത്തപ്പഴ കൃഷിക്കും മേളക്കും നല്‍കിയ വാര്‍ത്താപ്രാധാന്യം മുന്‍നിര്‍ത്തി ഗള്‍ഫ് മാധ്യമം, മീഡിയവണ്‍ ചാനല്‍ എന്നിവയെ ഗവര്‍ണര്‍ പ്രശംസിച്ചു. ഇന്ത്യക്കാര്‍ക്ക് തെൻറ പ്രത്യേക ആശംസകള്‍ അറിയിക്കാനും അദ്ദേഹം ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി. ‘തമറുനാ ദഹബ്’ (ഞങ്ങളുടെ ഈത്തപ്പഴം സ്വര്‍ണമാണ്) എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന മേള സെപ്റ്റംബര്‍ മൂന്നാംവാരം വരെ നീണ്ടുനില്‍ക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.