ജിദ്ദ: ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങൾക്കു നേരെ നടക്കുന്ന കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘ്പരിവാർ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ ഏതറ്റംവരെയും പോകും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രമുഖ ഓൺലൈൻ വാർത്താപോർട്ടൽ എഡിറ്റർമാരുടെയും മുതിർന്ന മാധ്യമപ്രവർത്തകരുടെയും വീടുകളിലും ജോലിസ്ഥലങ്ങളിലും അതിക്രമിച്ചുകടന്നുള്ള റെയ്ഡ്.
കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കുന്നതുപോലുള്ള നിയമവിരുദ്ധ പ്രവൃത്തികളും അടിയന്തരാവസ്ഥ കാലത്തെപോലും നാണിപ്പിക്കുന്ന തരത്തിലുള്ള മാധ്യമവേട്ടകളും പൗരസ്വാതന്ത്ര്യ നിഷേധവുമാണ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യം അന്താരാഷ്ട്ര മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 152ാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളതെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.