ജി​ദ്ദ​യി​ൽ സ​മാ​പി​ച്ച ഗ്രീ​ൻ മി​ഡി​ലീ​സ്​​റ്റ്​ ഇ​നീ​ഷ്യേ​റ്റി​വ് മ​ന്ത്രി​ത​ല സ​മി​തി യോ​ഗം

മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ ഹ​രി​ത​വ​ത്​​ക​ര​ണ സം​രം​ഭം; കൂ​ട്ടാ​യ്​​മ​യി​ൽ 11 പു​തി​യ രാ​ജ്യ​ങ്ങ​ൾ കൂ​ടി

റി​യാ​ദ്​: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും സ​സ്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മാ​യി സം​യു​ക്ത പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞ്​ സൗ​ദി അ​റേ​ബ്യ.

29 രാ​ജ്യ​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തി​ൽ ജി​ദ്ദ​യി​ൽ ന​ട​ന്ന ഗ്രീ​ൻ മി​ഡി​ലീ​സ്​​റ്റ്​ ഇ​നീ​ഷ്യേ​റ്റി​വ്​ (മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ ഹ​രി​ത​വ​ത്​​ക​ര​ണ സം​രം​ഭം) മ​ന്ത്രി​ത​ല സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ്​ സൗ​ദി അ​റേ​ബ്യ​യു​ടെ നി​ല​പാ​ട്​ പ​രി​സ്ഥി​തി- ജ​ല- കൃ​ഷി മ​ന്ത്രി എ​ൻ​ജി. അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ മു​ഹ്​​സി​ൻ അ​ൽ​ഫ​ദ്‌​ലി വ്യ​ക്ത​മാ​ക്കി​യ​ത്.

പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും മ​രു​ഭൂ​വ​ത്ക​ര​ണം, വ​ര​ൾ​ച്ച, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം എ​ന്നി​വ​യു​ടെ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് ഗ്രീ​ൻ മി​ഡി​ലീ​സ്റ്റ് ഇ​നീ​ഷ്യേ​റ്റി​വ് എ​ന്നും മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

ഭ​ക്ഷ്യ-​ജ​ല സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക, ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ക, ആ​വാ​സ​വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കു​ക, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​യി പൊ​രു​ത്ത​പ്പെ​ട​ൽ കൈ​വ​രി​ക്കു​ക എ​ന്നി​വ​യി​ൽ ഇ​ത് ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ഫ​ലി​ക്കും.

2021ൽ ​കി​രീ​ടാ​വ​കാ​ശി ആ​രം​ഭി​ച്ച ഈ ​സം​രം​ഭം ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ പ്രാ​ദേ​ശി​ക സ​ഖ്യ​മാ​ണ്. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ​യും വ​ട​ക്കേ ആ​ഫ്രി​ക്ക​യി​ലെ​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​െൻറ ആ​ഘാ​ത​ങ്ങ​ൾ കു​റ​ക്കാ​ൻ ഇ​ത് ല​ക്ഷ്യ​മി​ടു​ന്നു.

മ​രു​ഭൂ​വ​ത്ക​ര​ണ​വും വ​ര​ൾ​ച്ച​യും ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് മ​ധ്യ​പൂ​ർ​വേ​ഷ്യ. പാ​രി​സ്ഥി​തി​ക വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ സം​യു​ക്ത പ്ര​വ​ർ​ത്ത​നം ഇ​ര​ട്ടി​യാ​ക്കേ​ണ്ട​തു​ണ്ട്. ഈ ​സം​രം​ഭ​ത്തി​ലേ​ക്ക് 11 പു​തി​യ രാ​ജ്യ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യി ചേ​ർ​ന്ന​തി​നെ മ​ന്ത്രി സ്വാ​ഗ​തം ചെ​യ്തു.

സം​രം​ഭ​ത്തി​െൻറ അ​ഭി​ലാ​ഷ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​ൽ ഈ ​രാ​ജ്യ​ങ്ങ​ൾ വ​ഹി​ക്കു​ന്ന പ്ര​ധാ​ന പ​ങ്ക് മ​ന്ത്രി പ​റ​ഞ്ഞു. മ​റ്റ് പ്രാ​ദേ​ശി​ക രാ​ജ്യ​ങ്ങ​ളോ​ടും ഈ ​സം​രം​ഭ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു

Tags:    
News Summary - Middle East Greening Initiative- 11 new states added to the union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.