മി​ന - കേ​ളി സോ​ക്ക​ർ 2024 ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​​ൽ വ്യ​ക്തി​ഗ​ത നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ഷാ​മി​ൽ സ​ലാം, ആ​ദി​ൽ, ന​ജീ​ബ്​

മി​നാ - കേ​ളി ഫു​ട്​​ബാ​ൾ; സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്​

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്‌ മി​ന - കേ​ളി സോ​ക്ക​ർ 2024 ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ഒ​ക്ടോ​ബ​ർ 10ന് ​ന​ട​ക്കു​ന്ന സെ​മി​യി​ൽ യൂ​ത്ത് ഇ​ന്ത്യ എ​ഫ്.​സി - ലാ​േ​ൻ​റ​ൺ എ​ഫ്.​സി​യേ​യും റി​യ​ൽ കേ​ര​ള എ​ഫ്.​സി - അ​ൽ​ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​യും നേ​രി​ടും.

ക്വാ​ർ​ട്ട​റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഫ്യൂ​ച്ച​ർ മൊ​ബൈ​ലി​റ്റി യൂ​ത്ത് ഇ​ന്ത്യ എ​ഫ്.​സി​യും ഫെ​ഡ് ഫൈ​റ്റേ​ർ​സ് റി​യാ​ദും ത​മ്മി​ൽ മാ​റ്റു​ര​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് യൂ​ത്ത് ഇ​ന്ത്യ വി​ജ​യി​ച്ചു. യൂ​ത്ത് ഇ​ന്ത്യ​ൻ താ​രം ഷാ​മി​ൽ സ​ലാ​മി​നെ ന​ല്ല ക​ളി​ക്കാ​ര​നാ​യി തി​ര​ഞ്ഞെ​ടു​ത്തു.

വി​ർ​ച്വ​ൽ സൊ​ലൂ​ഷ്യ​ൻ ലോ​ജി​സ്‌​റ്റി​ക് സു​ലൈ എ​ഫ്.​സി - അ​ൽ ഹ​വാ​സിം സ്വീ​റ്റ്‌​സ് ലാ​േ​ൻ​റ​ൺ എ​ഫ്.​സി​യും ത​മ്മി​ൽ മാ​റ്റു​ര​ച്ച ര​ണ്ടാ​മ​ത്തെ മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ നേ​ടി ലാ​േ​ൻ​റ​ൺ എ​ഫ്.​സി സെ​മി​യി​ൽ ക​ട​ന്നു. ക​ളി​യി​ലെ കേ​മ​നാ​യി ലാ​േ​ൻ​റ​ൺ എ​ഫ്.​സി താ​രം ആ​ദി​ലി​നെ തി​ര​ഞ്ഞെ​ടു​ത്തു.

കാ​ൻ​ഡി​ൽ നൈ​റ്റ് ട്രെ​യ്‌​ഡേ​ഴ്സി​ങ്ങ് ക​മ്പ​നി റി​യ​ൽ കേ​ര​ള എ​ഫ്.​സി​യും റെ​ഡ്​​സ്​​റ്റാ​റും എ​ഫ്.​സി​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ ഒ​രു ഗോ​ളി​ന് റി​യ​ൽ കേ​ര​ള എ​ഫ്‌.​സി വി​ജ​യി​ച്ചു.

മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ന​ജീ​ബി​നെ തി​ര​ഞ്ഞെ​ടു​ത്തു. അ​ൽ​ഖ​ർ​ജ്‌ നൈ​റ്റ് റൈ​ഡേ​ഴ്സ്‌ റി​യാ​ദ് ബ്ലാ​സ്​​റ്റേ​ഴ്സും ഡ​ബ്ല്യു.​എം.​എ​ഫ് അ​ൽ​ഖ​ർ​ജും ത​മ്മി​ൽ മാ​റ്റു​ര​ച്ച നാ​ലാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് അ​ൽ​ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്‌​സ് വി​ജ​യി​ച്ചു. അ​ൽ​ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്‌​സ് താ​രം റാ​ഫി​യെ​യാ​ണ് മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

Tags:    
News Summary - Mina - Keli Football- Semi final matches on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.