മദീന: മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റമദാൻ സേവനങ്ങളും പ്രവർത്തനങ്ങളും സജ്ജീകരണങ്ങളും ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസ്വിർ അൽജാസിർ പരിശോധിച്ചു. വിമാനത്താവള സൗകര്യങ്ങളും സേവനങ്ങളും, യാത്ര ലോഞ്ചുകൾ, ഹജ്ജ് ഉംറ ലോഞ്ച് എന്നിവ മന്ത്രി പരിശോധിച്ചു. യാത്രക്കാരുടെയും തീർഥാടകരുടെയും സന്ദർശകരുടെയും യാത്രാനടപടികൾ എളുപ്പമാക്കാൻ പാസ്പോർട്ട്, കസ്റ്റംസ് വകുപ്പുകൾക്ക് കീഴിലൊരുക്കിയ കൗണ്ടറുകൾ മന്ത്രി കാണുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.