ജുബൈൽ: സൗദി അറേബ്യയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കോസ്വേയിലൂടെ ഇക്കഴിഞ്ഞ അവധി ദിനങ്ങളിൽ 10 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിച്ചതായി കിങ് ഫഹദ് കോസ്വേ അതോറിറ്റി (കെ.എഫ്.സി.എ) അറിയിച്ചു. സ്കൂൾ അടച്ചതോടെ അവധി ആഘോഷിക്കാൻ ബഹ്റൈനിലേക്ക് സൗദിയുടെ വിവിധ പ്രദേശങ്ങളിൽനിന്നും കുടുംബങ്ങൾ എത്തിയതാണ് തിരക്കുണ്ടാവാൻ കാരണം. ആകെ യാത്രക്കാരുടെ എണ്ണം 10,07,986 ആണെന്നും നവംബർ 24 മുതൽ ഡിസംബർ മൂന്ന് വരെ കോസ്വേ കടന്നുപോയ വാഹനങ്ങളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞെന്നും കെ.എഫ്.സി.എ ട്വീറ്റ് ചെയ്തു. ഇന്ധനം നിറക്കൽ, ബാറ്ററി ചാർജ്ചെയ്യൽ, കൂളന്റ് നിറക്കൽ, ടയറുകൾ നന്നാക്കൽ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടെ കോസ്വേയുടെ ഇരുവശങ്ങളിലും കെ.എഫ്.സി.എ റോഡ്സൈഡ് അസിസ്റ്റൻസ് സൗകര്യം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.