മദീന: ആറുവർഷമായി വിസ കാലാവധി കഴിഞ്ഞ് മദീനയിൽ പലയിടങ്ങളിലായി കഴിഞ്ഞുകൂടിയിരുന്ന ഉത്തർപ്രദേശ് ലഖ്നോ സ്വദേശി മുഹമ്മദ് ഹാറൂൻ ഇന്ത്യൻ സോഷ്യൽ ഫോറത്തിെൻറ സമയോചിത ഇടപെടൽ മൂലം നാടണഞ്ഞു. താമസരേഖകളും മറ്റും കാലാവധിക്കുള്ളിൽ പുതുക്കാൻ കഴിയാഞ്ഞതിനാൽ കാര്യമായ ജോലിയില്ലാതാവുകയും അതോടൊപ്പം രോഗാതുരനാവുകയും ചെയ്തതോടെ തീർത്തും ദുരിതത്തിലാവുകയായിരുന്നു ഹാറൂൻ. കൃത്യമായ ചികിത്സ ലഭിക്കാതായതോടെ വിഷമത്തിലായ ഹാറൂനെ സുഹൃത്തുക്കൾ ചേർന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ ഗുരുതരമായ പ്രമേഹം പിടിപെടുകയും ഇരുവൃക്കകളും തകരാറിലാവുകയും ചെയ്തതായി വ്യക്തമായി. പരിചരിക്കാൻ ആരുമില്ലാതിരുന്ന അവസ്ഥയിൽ ആശുപത്രി അധികൃതർ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിങ്ങിനെ വിവരം അറിയിക്കുകയും വെൽഫെയർ ഇൻചാർജ് അസീസ് കുന്നുംപുറത്തിെൻറ നേതൃത്വത്തിൽ കൂടുതൽ ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. രണ്ടുമാസത്തെ ചികിത്സക്കും ഡയാലിസിസിനും ശേഷം ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടായതിനാൽ തുടർചികിത്സക്കായി നാട്ടിലയക്കാൻ തീരുമാനിക്കുകയായിരുന്നു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഔട്ട്പാസിനുവേണ്ടി അപേക്ഷിക്കുകയും കോൺസുലേറ്റ് അത് ഉടനെ അനുവദിക്കുകയും ചെയ്തു. അനന്തര നടപടികൾക്കായി തർഹീലിലും സൗദി തൊഴിൽ മന്ത്രാലയത്തിലും അപേക്ഷ നൽകുകയും തർഹീൽ മേധാവി അനുഭാവപൂർണമായി ഇടപെട്ടതോടെ ഉടനെ ഫൈനൽ എക്സിറ്റ് വിസയും ലഭ്യമായി. നടപടികൾ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞദിവസം ജിദ്ദയിൽനിന്നും ഡൽഹി വഴി ലഖ്നോവിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ മുഹമ്മദ് ഹാറൂനെ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.