മുംബൈ സ്വദേശി ഹായിലിൽ മരിച്ചു

റിയാദ്: ഹായിലിൽ മുംബൈ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുംബൈ സഞ്ജയ് ഗാന്ധി നഗർ സ്വദേശി മോയിൻ ഇസ്മായിൽ (52) ആണ് മരിച്ചത്. ജോലി സ്ഥലത്തു വെച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഹൃദയാഘാതമാണ് മരണ കാരണം. 30 വർഷമായി സൗദിയിലുള്ള മോയിൻ ഇസ്മായിൽ മൂന്നു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. ഹായിലിൽ ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു.

പിതാവ്: മുഹമ്മദ് ഇസ്മായിൽ. മാതാവ്: ത്വയ്യിബ. ഭാര്യ: റിസ്‌വാന ബാനു. മകൾ: സൽ‍മ.

മയ്യിത്ത് ഹായിലിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവ്വൂരിനൊപ്പം, ഫിറോസ് ഖാൻ കൊട്ടിയം, ഹായിൽ സെന്റർ കമ്മിറ്റി വൈസ് പ്രസിഡന്റ് ഫൈസൽ ചാത്തന്നൂർ തുടങ്ങിയവർ രംഗത്തുണ്ട്.

Tags:    
News Summary - mumbai native died in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.