വിവിധ തലങ്ങളിൽ കഴിവു തെളിയിച്ച വനിതകളെ ജിദ്ദ മുസിരിസ് പ്രവാസി ഫോറം കമ്മിറ്റി ആദരിച്ചപ്പോൾ
ജിദ്ദ: മുസിരിസ് പ്രവാസി ഫോറം ഇഫ്താര്‍ സംഗമവും വനിത ആദരവ് പരിപാടിയും സംഘടിപ്പിച്ചു.
ലോക വനിത ദിനത്തോടനുബന്ധിച്ച് നിശ്ചയിക്കപ്പെട്ട പ്രത്യേക ജൂറി അംഗങ്ങളായ സഗീർ മാടവന, സക്കീർ ഹുസൈൻ കറുകപ്പാടത്ത്, അബ്ദുൽ ഖാദർ കായംകുളം എന്നിവർ തിരഞ്ഞെടുത്ത, സംഘടനയുടെ വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച വനിതകളെയാണ് ആദരിച്ചത്.
സംഘടനയില്‍ ആദ്യത്തെ വനിത സാന്നിധ്യം ഫാത്തിമ താഹ, പത്തു വര്‍ഷത്തിലധികമായി സംഘടന പ്രവർത്തനങ്ങളിലും കലാ, സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായ വനിതകളായ സുനിത സക്കീർ ഹുസൈൻ, നദീറ ഹനീഫ്, സുറീന സഗീർ, ഷൈബാനത്ത് യൂനുസ്, തുഷാര ഷിഹാബ്, സുമിത അബ്ദുൽ അസീസ്, ജുബീന റസാഖ്, ദീർഘകാലം സംഘടനയുമായി സഹകരിച്ച അജ്ന അൻവർലാൽ, ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റിയിൽ മലയാളി വനിത സാന്നിധ്യമറിയിച്ച ഫർഹീൻ താഹ എന്നിവരാണ് മുസിരിസ് പ്രത്യേക ആദരവിന് അർഹരായത്. സംഘടനയുടെ സജീവ പ്രവർത്തകരായിരിക്കെ പ്രവാസം അവസാനിപ്പിച്ചു മടങ്ങിയ മുസിരിസ് സീനിയർ അംഗങ്ങളായ സുലേഖ ഹബീബ്, സൈദ മുഹമ്മദ് നിസാർ, സാജിത അബ്ദുൽ ഖാദർ, ബൽക്കീസ് സാബിക്, സഫീന അനീസ് എന്നിവരെയും പ്രത്യേകം ആദരിച്ചു.
പ്രസിഡന്റ് അബ്ദുൽ സലാം എമ്മാട് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവന സംഘടനയെ പുതിയ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. ഹനീഫ് ചളിങ്ങാട്, താഹ മരക്കാര്‍, തുഷാര ഷിഹാബ്, ബിന്ദു ടീച്ചര്‍, സാലിഹ് അറക്കല്‍, അനീസ് അഴീക്കോട്, സഹീര്‍ വലപ്പാട്, ഉദയന്‍ വലപ്പാട്, സഗീര്‍ പുതിയകാവ് എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി സഫറുള്ള വെള്ളാങ്കല്ലൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിഹാബ് അയ്യാരിയില് നന്ദിയും പറഞ്ഞു.
ശറഫുദ്ദീൻ, ഹനീഫ സാബു, മുഹമ്മദ് സാബിർ, റഷീദ് പതിയാശ്ശേരി, ഷഹന രാജു, ഷജീറ ജലീൽ, ജസീന സാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.