റിയാദ്: സൗദി അറേബ്യയുടെ 89ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം പുറത്തിറക് കിയ പ്രേത്യക പതിപ്പ് ‘ഹബീബി യാ സൗദി’ വാർത്തമന്ത്രാലയം പബ്ലിക്കേഷൻ വിഭാഗം ജനറൽ മാ നേജർ മുഹമ്മദ് ബിൻ അലി അൽ ഗാംദി പ്രകാശനം ചെയ്തു. രാജ്യത്തിെൻറ വികസനക്കുതിപ്പും സാമൂഹിക-സാംസ്കാരിക മേഖലയിലെ ചടുലമാറ്റങ്ങളും സമഗ്രമായി അവതരിപ്പിക്കുന്നതാണ് എട്ടുപേജ് ദേശീയ ദിനപതിപ്പ്.
വായനക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് സപ്ലിമെൻറിന് ലഭിച്ചത്. മുൻ വർഷങ്ങളിലും സൗദി ദേശീയദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം ശ്രദ്ധേയമായ പതിപ്പുകൾ പുറത്തിറക്കിയിരുന്നു. പ്രകാശനച്ചടങ്ങിൽ ഗൾഫ് മാധ്യമം സൗദി ഒാപറേഷൻസ് ഡയറക്ടർ കെ. അബ്ദുസലീം, മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈൻ, ബിസിനസ് എക്സിക്യൂട്ടിവ് മുനീർ എള്ളുവിള, അക്കൗണ്ട്സ് മാനേജർ ടി.കെ. അൻസാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.