ജിദ്ദ: 89ാമത് സൗദി ദേശീയദിനാഘോഷങ്ങൾക്ക് പരിസമാപ്തി. മാതൃരാജ്യത്തോടും ഭരണാധി കാരികളോടും സ്നേഹവും കൂറും ബഹുമാനവും ഒരിക്കൽകൂടി തെളിയിക്കുന്നതായിരുന്നു ഒാര ോ മേഖലയിലും നടന്ന ആഘോഷപരിപാടികൾ. അഞ്ചു ദിവസം നീണ്ടുനിന്ന വൈവിധ്യമാർന്ന പരിപാ ടികളോടെയാണ് ആഘോഷം സമാപിച്ചത്. ഇൗ വർഷം ദേശീയദിനത്തിെൻറ മുന്നോടിയായി രാജ്യ ത്തെ 13 മേഖലകളിൽ മുെമ്പാന്നുമില്ലാത്ത ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. എന്നും ഒാർമിക്കാൻ കഴിയുന്ന വേറിട്ടതും വ്യവസ്ഥാപിതവുമായ പരിപാടികളാണ് സൗദി എൻറർടൈൻമെൻറ് അതോറിറ്റിക്കു കീഴിൽ വിവിധ മേഖലകളിൽ അരങ്ങേറിയത്. ആവേശത്തോടും ആഹ്ലാദത്തോടെയുമാണ് ഇത്തവണ സ്വദേശികൾ ദേശീയദിനം ആഘോഷിച്ചത്.
വിദേശികളും വിവിധ പരിപാടികളുമായി ദേശീയദിനത്തിൽ പങ്കാളിയായി. രക്തദാനം നടത്തിയും ഗാനങ്ങൾ പുറത്തിറക്കിയും ടൂർ നടത്തിയും അന്നം നൽകുന്ന രാജ്യത്തിന് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആശംസകൾ നേർന്നും മലയാളികളും ദേശീയദിനാഘോഷത്തിെൻറ ഭാഗമായി. ഇന്നലെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കുകൂടി അവധിയായതോടെ ഒാരോ മേഖലയിലും ആഘോഷ പരിപാടികളിൽ വൻജനപങ്കാളിത്തമായിരുന്നു. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ പ്രധാന പട്ടണങ്ങളിലെ ആഘോഷപരിപാടികൾ നേരംപുലരുവേളം നീണ്ടുനിന്നു. മ്യൂസിയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിവിധങ്ങളായ പരിപാടികൾ നടന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം ആഘോഷത്തിലലിഞ്ഞു.
പരിപാടികൾക്ക് പരിസമാപ്തികുറിച്ച് നടന്ന വെടിക്കെട്ടുകൾ ആകാശത്ത് വർണവിസ്മയം വിതറി. മുൻ വർഷത്തേക്കാൾ പരിപാടികൾ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. അസീർ മേഖലയിലെ പരിപാടികളിൽ ആയിരങ്ങളാണ് പെങ്കടുത്തത്. പ്രവിശ്യയുടെ 17 മേഖലകളിൽനിന്ന് നിരവധി പേരാണ് അബ്ഹയിൽ നടന്ന റാലിയും വിവിധ കലാവിനോദ പരിപാടികളും കാണാനെത്തിയത്. കിങ് ഫൈസൽ മുതൽ അബൂ ഖയാൽ പാർക്ക് വരെയാണ് ആഘോഷങ്ങൾ ഒരുക്കിയിരുന്നത്. ഏകദേശം നാലു കിലോമീറ്ററോളം നീണ്ടുനിന്ന പരേഡ് കാണികളിൽ ആവേശവും കൗതുകമുണ്ടാക്കി. എയർഷോയിൽ 12 യുദ്ധവിമാനങ്ങളും മൂന്ന് ഹെലികോപ്ടറുകളും 27 സൗദി പൈലറ്റുമാരും പെങ്കടുത്തു. സ്പെഷൽ ഫോഴ്സ്, എയർഫോഴ്സ് എന്നിവയുടെ 2000ത്തോളം െസെനികരും 60 മിലിട്ടറി ട്രക്കുകളും സൈനികറാലിയിൽ പെങ്കടുത്തു. മക്ക, മദീന, ഹാഇൽ, അൽഅഹ്സ, അൽബാഹ, അൽജൗഫ്, ഖസീം, ബുറൈദ, ത്വാഇഫ് തുടങ്ങിയ പട്ടണങ്ങളിലും വർണാഭമായ പരിപാടികളാണ് നടന്നത്.
രാജ്യത്തിനു പുറത്തെ വിവിധ രാജ്യങ്ങളിലെ സൗദി എംബസികളും കോൺസുലേറ്റുകളും കേന്ദ്രീകരിച്ച് നടന്ന ദേശീയ ദിനാഘോഷത്തിൽ പ്രമുഖരടക്കം നിരവധി പേർ സംബന്ധിച്ചു. അതേസമയം, ദേശീയദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരത്തോടെ ആശംസാപ്രവാഹമായിരുന്നു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ആശംസകൾ നേർന്നു. സൗദി ഭരണകൂടത്തിനും ജനതക്കും കൂടുതൽ അഭിവൃദ്ധിയും പുരോഗതിയുംഉണ്ടാകെട്ടയെന്ന് വിവിധ രാഷ്ട്രനേതാക്കൾ അയച്ച സന്ദേശത്തിൽ ആശംസിച്ചു. രാജ്യത്തെ മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളും സൽമാൻ രാജാവിനും കിരീടാവകാശിക്കും ജനങ്ങൾക്കും ദേശീയദിനാശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.