ടൂറിസം മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കണം: ശൂറ കൗണ്‍സില്‍

റിയാദ്: സൗദി ടൂറിസം മേഖലയില്‍ സ്വദേശിവത്കരണം ശക്​തിപ്പെടുത്തണമെന്ന്​ ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ടൂറി സം അതോറിറ്റിയുടെ ഏക വര്‍ഷ റിപ്പോര്‍ട്ട് അവലോകനം ചെയ്യവെയാണ് നിര്‍ദേശം. സ്വദേശികളായ യുവതി, യുവാക്കളെ ടൂറിസ ം ജോലികളില്‍ നിയമിക്കുന്നതില്‍ എന്തു കൊണ്ട് അതോറിറ്റി പരാജയപ്പെട്ടു എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഡോ. ഫഹദ് ബിന്‍ ജുമുഅ ചോദിച്ചു.
അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ സ്വദേശികളും വിദേശികളും വിലയിരുത്തുന്നു എന്ന് പരിശോധിക്കാന്‍ മാനദണ്ഡമുണ്ടാവണം.
ടൂറിസം, സ്പോര്‍ട്സ്, വിനോദം, സാംസ്കാരികം തുടങ്ങിയ വകുപ്പുകള്‍ തമ്മില്‍ ശക്തമായ സഹകരണം ഉണ്ടാവുന്നത് പരിപാടികളുടെ വിജയത്തിന് അനിവാര്യമാണെന്നും ശൂറ അഭിപ്രായപ്പെട്ടു.
സ്വദേശികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന മേഖലയാണ് ടൂറിസവുമായി ബന്ധപ്പെട്ട ജോലികള്‍. ഹോട്ടല്‍, എയര്‍ലൈന്‍ ബുക്കിങ്, വിനോദ കേന്ദ്രങ്ങള്‍, ടൂര്‍ ഗൈഡുകള്‍ എന്നീ ജോലികളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാനാവും.
ഹോട്ടലുകളിലും ടൂറിസം കേന്ദ്രങ്ങളിലും അതോറിറ്റിയുടെ നിരീക്ഷണം ശക്തമാക്കണമെന്നും അതിഥികളില്‍ നിന്ന് ഈടാക്കുന്ന നിരക്ക് പരിശോധിക്കണമെന്നും ശൂറ നിര്‍ദേശിച്ചു.
സൗദിയില്‍ ടൂറിസ സാധ്യതയുള്ള നിരവധി സ്ഥലങ്ങളുണ്ടെന്നതിനാല്‍ അവ ക​ണ്ടെത്തി വികസിപ്പിക്കാന്‍ ടൂറിസം അതോറിറ്റി ശ്രമിക്കണമെന്നും ശൂറ നിര്‍ദേശിച്ചു.

Tags:    
News Summary - nationalisation in tourism sector-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.