യാംബു: ആലപ്പുഴ കായംകുളം കറ്റാനം ഇലിപ്പക്കുളം വെട്ടത്തേത്ത് വീട്ടില്‍ അബ്ദുല്‍ വാഹിദ് (43) യാംബുവില്‍ നിര്യാതനായി. മദീനയിലെ ബില്‍ഡിങ് നിര്‍മാണ കമ്പനിയില്‍ രണ്ട് പതിറ്റാണ്ടായി ജോലി ചെയ്യുകയായിരുന്നു. കമ്പനിക്ക് കീഴില്‍ താല്‍ക്കാലിക ജോലിക്കായി യാംബുവിലെത്തിയതായിരുന്നു. 14 വര്‍ഷമായി ഇദ്ദേഹം നാട്ടില്‍ പോയിരുന്നില്ല.
അവിവാഹിതനാണ്. പിതാവ്: വെട്ടത്തേത്ത് വീട്ടില്‍ ഖാലിദ്. മാതാവ്: നഫീസ. സഹോദരി: ജുമൈലത്ത്.
യാംബു ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം യാംബുവില്‍ തന്നെ ഖബറടക്കാന്‍ നടപടികള്‍ക്കായി കമ്പനി അധികൃതരും യാംബു മലയാളി അസോസിയേഷന്‍ സാരഥികളും മറ്റു സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.