റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. റിയാദ് സുലൈയിൽ താമസിച്ചിരുന്ന തിരുവനന്തപുരം കല്ലമ്പലം ഷുജ മൻസിലിൽ ഷാജിൻ (36) ആണ് ഇന്ന് പുലർച്ചെ ആസ്റ്റർ സനദ് ആശുപത്രിയിൽ മരിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. റിയാദിലെ സാമിൽ കമ്പനിയിൽ കഴിഞ്ഞ എട്ടു വർഷമായി ജീവനക്കാരനായിരുന്നു ഷാജിൻ. രണ്ടു മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: ജലീൽ. മാതാവ്: സുഹുദ. ഭാര്യ: സാബിറ. മക്കൾ: ഫർഹാൻ, മുഹമ്മദ് റയാൻ.
റിയാദ് കലാഭവൻ, ജി.എം.എഫ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകൻ കൂടിയായിരുന്നു ഷാജിൻ. ആസ്റ്റർ സനദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ സിദ്ദിഖ് തുവ്വൂർ, അഖിനാസ് കരുനാഗപ്പള്ളി തുടങ്ങിയവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.