റഫീഖ് ഹസൻ

ദമ്മാമിൽ നിന്ന് ഉംറക്ക് വന്ന കർണാടക സ്വദേശി മക്കയിൽ മരിച്ചു

മക്ക: ദമ്മാമിൽ നിന്ന് ഉംറക്കും മദീന സന്ദര്ശനത്തിനുമായി വന്ന കർണാടക സ്വദേശി മക്കയിൽ മരിച്ചു.കൊടക് സുണ്ടിക്കൊപ്പ സ്വദേശി റഫീഖ് ഹസൻ (35) ആണ് മക്കയിലെ താമസ സ്ഥലത്ത് വെച്ച് ഉറക്കത്തിൽ മരിച്ചത്. ഉംറ നിർവ്വഹിച്ചു രാത്രി താമസ സ്ഥലമായ ഹോട്ടൽ റൂമിൽ ഉറങ്ങാൻ കിടന്നതായിരുന്നു.

നേരം പുലർന്നു അധിക സമയം കഴിഞ്ഞും ഉണരാതെ കണ്ടപ്പോൾ കൂടെയുള്ളവർ പോലീസിൽ വിവരം അറിയിച്ചത് പ്രകാരം മക്കയിലെ ബന്ധപ്പെട്ട സർക്കാർ ഡിപ്പാർട്ട്മെന്റ് പരിശോധന നടത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ശേഷം മയ്യിത്ത് മക്ക കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പിതാവ്: ഹസൻ, മാതാവ്: പരേതയായ ആയിഷ, ഭാര്യ: സുമയ്യ, മകൾ: ഇഫാ (6), സഹോദരങ്ങൾ: അബ്ദുൽ റസാഖ്,

മുംതാസ്, റംസീന. മരണ വിവരമറിഞ്ഞു റിയാദിലുള്ള സഹോദരൻ അബ്ദുൽ റസാഖ് മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ മക്ക ഐ.സി.എഫ് ക്ഷേമകാര്യ സെല്ലിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു

Tags:    
News Summary - native of Karnataka who had come for Umrah from Dammam died in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.