റിയാദ്: മലയാളി റിയാദിലെ താമസ സ്ഥലത്തു മരിച്ചു. കൊല്ലം പറവൂർ സ്വദേശി രാമചന്ദ്രൻ (മുഹമ്മദ്) 65 ആണ് റിയാദിലെ താമസസ്ഥലത്തു മരണപ്പെട്ടത്.
വർഷങ്ങളായി സൗദിയിൽ ഉള്ള മുഹമ്മദ് 15 വർഷത്തോളമായി നാട്ടിൽ പോയിട്ട്. രണ്ടു വർഷം മുമ്പ് ഭാര്യ സുഭദ്രാദേവി വാഹന അപകടത്തിൽ മരണപ്പെട്ടിരുന്നു. സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു രാമചന്ദ്രൻ എന്ന മുഹമ്മദ്. മറ്റുള്ളവരെ സഹായിക്കുന്നതിലും നിരാലംബരായ രോഗികൾക്ക് പരിചരണം നൽകുന്നതിലും മുഹമ്മദ് മുന്നിട്ടു നിന്നിരുന്നു. സൗദിയിൽ വെച്ച് വർഷങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ഇസ്ലാം സ്വീകരിച്ചത്.
പിതാവ്: വേലായുധൻ. മാതാവ്: സുമതി. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സുഹൃത്തായ അനീഷിനൊപ്പം കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, കൊല്ലം ജില്ലാ സെക്രട്ടറി ഫോറോസ്ഖാൻ കൊട്ടിയം എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.