കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു. കാക്കൂർ പാവണ്ണൂർ മുണ്ടപ്പുറത്ത്​ മുഹമ്മദ്​കോയ മകൻ അഷ്​റഫ് (50) ആണ് മരിച്ചത്.

റിയാദ് എക്‌സിറ്റ് ആറില്‍ ബൂഫിയയില്‍ ജോലി ചെയ്യുകയായിരുന്നു. 25 വർഷമായി ബഹ്‌റൈനിലായിരുന്ന അദ്ദേഹം അവിടെ സെൻറർമാർക്കറ്റിൽ ജോലി ചെയ്​തിരുന്നു. ഒമ്പത് വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്.

ഭാര്യ: സാബിറ. മക്കള്‍: അബ്​ദുൽ ഫായിസ്, ഫാത്വിമ, ആയിശ ഫിസ. സഹോദരങ്ങള്‍: അബ്​ദുറഹ്‌മാൻ ഹാജി, കാദര്‍, സലാം, നഫീസ, നസീമ, സുബൈദ.

മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ്​ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി എന്നിവര്‍ രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.