ദമ്മാം: സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും നവയുഗം സാംസ്കാരികവേദി വൈസ് പ്രസിഡൻറുമായിരുന്ന സഫിയ അജിത്തിെൻറ ഒമ്പതാം ചരമവാർഷികം അനുസ്മരണ പരിപാടികൾ ഈ മാസം 26ന് നടക്കും.
ഈ ദിനത്തിൽ നവയുഗം കുടുംബ വേദിയുടെയും വനിതാ വേദിയുടെയും ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച് ഉച്ചകഴിഞ്ഞ് 2.30 മുതൽ ദമ്മാം ബദർ ആശുപത്രി ഹാളിൽ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി ചിത്രരചന, കളറിങ് മത്സരങ്ങൾ സംഘടിപ്പിക്കും.
എൽ.കെ.ജി മുതൽ ഒന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കളറിങ് മത്സരവും രണ്ടു മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ചിത്രരചന മത്സരവുമാണ് നടക്കുക. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്കൂൾ വിദ്യാർഥികൾ രജിസ്റ്റർ ചെയ്യാനായി 0537521890 എന്ന വാട്സ്ആപ് നമ്പറിൽ മെസേജ് അയക്കണമെന്ന് സംഘാടകർ അറിയിച്ചു. ഈ മാസം 26 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി.
അനുസ്മരണ പരിപാടികളുടെ ഭാഗമായി ദമ്മാം ബദർ ആശുപത്രി ഹാളിൽ വൈകീട്ട് ആറു മുതൽ ആരോഗ്യ പഠനക്ലാസും ഏഴ് മുതൽ സഫിയ അജിത് അനുസ്മരണ യോഗവും നടക്കും. ഈ പരിപാടികളിൽ എല്ലാവരെയും ക്ഷണിക്കുന്നതായി നവയുഗം കുടുംബവേദി പ്രസിഡൻറ് അരുൺ ചാത്തന്നൂർ, സെക്രട്ടറി ശരണ്യ ഷിബു, നവയുഗം വനിതവേദി പ്രസിഡൻറ് മഞ്ചു മണിക്കുട്ടൻ, സെക്രട്ടറി രഞ്ജിത പ്രവീൺ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.