ദമ്മാം: ജീവകാരുണ്യ പ്രവർത്തകയും നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറുമായിരുന്ന സഫിയ അജിത്തിന്റെ ഒമ്പതാം ചരമവാർഷികത്തിൽ നവയുഗം സാംസ്ക്കാരികവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദമ്മാം ബദർ അൽറാബി ഹാളിൽ നടന്ന ആരോഗ്യ സെമിനാറിൽ ഡോ. ബിജു വർഗീസ് പ്രഭാഷണം നടത്തി. കുടുംബവേദി പ്രസിഡൻറ് അരുൺ ചാത്തന്നൂർ അധ്യക്ഷത വഹിച്ചു. വനിതവേദി പ്രസിഡൻറ് മഞ്ജു മണിക്കുട്ടൻ സഫിയ അജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
പ്രദീപ് കൊട്ടിയം (നവോദയ), സാജിദ് ആറാട്ടുപുഴ, ഷിബു തിരുവനന്തപുരം, സുരേഷ് ഭാരതി, സത്താർ (തമിഴ് സംഘം), നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറ് ഉണ്ണി മാധവം എന്നിവർ സംസാരിച്ചു. പത്മനാഭൻ മണിക്കുട്ടൻ സഫിയയെക്കുറിച്ചുള്ള ഗാനം ആലപിച്ചു. വനിതവേദി സെക്രട്ടറി രഞ്ജിത പ്രവീൺ സ്വാഗതവും കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു നന്ദിയും പറഞ്ഞു. ബിനു കുഞ്ഞു, ബിജു വർക്കി, നിസാം, ഗോപകുമാർ, റഷീദ് പുനലൂർ, മിനി ഷാജി, മഞ്ജു അശോക്, കെ. രാജൻ, റിയാസ്, തമ്പാൻ നടരാജൻ, സാബു, സന്തോഷ് ചെങ്കോലിക്കൽ, രവി അന്തോട്, സംഗീത സന്തോഷ്, അമീന റിയാസ്, മുഹമ്മദ് ഷിബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.