ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ബി.ആർ.സി ജിദ്ദ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് ലുഖ്മാൻ റസാഖ് അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറി നിസ്വർ ഹസൻ വാർഷിക റിപ്പോർട്ടും ട്രഷറർ ഷൗക്കത്ത് ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. ഫിറോസ് മാലിക് സ്വാഗതം പറഞ്ഞു. മുഅമിൻ നവാസ് പ്രാർഥന നിർവഹിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
യോഗത്തോടനുബന്ധിച്ച് മ്യൂസിക്കൽ ചെയർ, റണ്ണിങ് റേസ്, സാക്ക് ജംപ്, ടഗ് ഓഫ് വാർ, ക്രോസ് ബാർ, ജാക്പോട്ട് തുടങ്ങി വിവിധ പ്രായക്കാർക്കുള്ള വിവിധയിനം മത്സരങ്ങൾ നടന്നു. കിഡ്സ് വിഭാഗത്തിൽ പല കാറ്റഗറികളിലായി ഷഹ്സാൽ വസീം, സഹദ് സുഹൈൽ, ഐദീൻ കഫീൽ, മിഫ്സൽ ഇല്യാസ്, മുഹമ്മദ് അബ്ദുറഹ്മാൻ, ഇഹാൻ ഫഹീം, ഇഷാൻ അബ്ദുറഹ്മാൻ, മുഅമിൻ നവാസ്, ലുജൈൻ പർവീസ്, ആബൽ പർവീസ്, വാസിൽ നവാസ്, ഇൽഹാൻ നിഹാൽ, ഇശൽ, ആമിന ജസീർ, സൻഹ കുഞ്ഞഹമ്മദ്, സെറിൻ ലുഖ്മാൻ എന്നിവർ വിജയികളായി.
മുജീബ് റഹ്മാൻ, നവാസ്, കഫീൽ, ഫിറോസ്, നിസ്വർ ഹസൻ, സംജുൽ, തവീൽ, മുഹമ്മദ് യഹ്യ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഭാരവാഹികൾ: അബ്ദുറഹ്മാൻ (പ്രസി), ഫഹീം ബഷീർ (ജന. സെക്ര), ജരീർ അഹ്മദ് (ട്രഷ), സമദ് ഡി, നിസ്വർ ഹസൻ (വൈ. പ്രസി), ഒ. യാസിദ്, മുഹമ്മദ് യഹ്യ (ജോ. സെക്ര), വി.എസ്. കഫീൽ (ജന. ക്യാപ്റ്റൻ), പി.വി. വസീം (വൈ. ക്യാപ്റ്റൻ), എൻ.കെ. ഖമറുദ്ദീൻ, അഹ്മദ് ഇർഷാൻ, സംജുൽ, ജമാൽ (ആറ്റ), ഇഹ്സാൻ, ഇഹാബ്, സാബിഖ്, തവീൽ (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.