റിയാദ്: ഇന്ത്യന്‍ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഓവർസീസ് ഘടകമായ ഇന്ത്യന്‍ സ്കൗട്ട് ആൻഡ് ഗൈഡ്സ് സൗദി അറേബ്യയുടെ പുതിയ നേതൃത്വത്തെ റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിൽ നടന്ന ദേശീയ ജനറല്‍ ബോഡിയില്‍ തെരഞ്ഞെടുത്തു. ഷമീര്‍ ബാബു (ചീഫ് കമീഷണര്‍), ഡോ. മുഹമ്മദ് ഷൗക്കത്ത് പർവേസ് (കമീഷണര്‍ സ്കൗട്ട്, പ്രിൻസിപ്പല്‍ അല്‍യാസ്മിന്‍ ഇന്റർനാഷനല്‍ സ്കൂള്‍ റിയാദ്), മീര റഹ്മാന്‍ (കമീഷണര്‍ ഗൈഡ്, പ്രിൻസിപ്പല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ റിയാദ്), ബിനോ മാത്യൂ (സെക്രട്ടറി), സവാദ് (ട്രഷറര്‍) തുടങ്ങിയവര്‍ നേതൃത്വം നൽകുന്ന 14 അംഗ ഭാരവാഹികളെയാണ് തെരഞ്ഞെടുത്ത്.
സൗദിയില്‍ ഉള്ള മുഴുവന്‍ ഇന്ത്യന്‍ സ്കൂളുകളിലെയും സ്കൗട്ട് പരിശീലനങ്ങളുടെയും പരീക്ഷകളുടെയും ചുമതല പുതിയതായി തെരഞ്ഞെടുത്ത നേതൃത്വത്തിനായിരിക്കും. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിശീലകർക്കുള്ള ദേശീയ അംഗീകാരം ഉള്ളവരും നിരവധി ദേശീയവും അന്തർദേശീയവുമായ ക്യാമ്പുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള പുതിയ നേതൃത്വം 2023 ജനുവരിയില്‍ രാജസ്ഥാനില്‍ നടക്കുന്ന ഇന്ത്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയാകുന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ 18-ാമത് നാഷനല്‍ ജാംബുരിയിലും ആഗസ്റ്റില്‍ സൗത്ത് കൊറിയയില്‍ നടക്കുന്ന ലോക സ്കൗട്ട്കളുടെ സംഗമമായ 25-ാമത് വേൾഡ് സ്കൗട്ട് ജാംബുരിയിലും പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.