ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ‘പത്തനംതിട്ട ജില്ല സംഗമ’ത്തിന് (പി.ജെ.എസ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്തനംതിട്ട ജില്ല സംഗമം ജില്ലയിലെ അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ജീവകാരുണ്യ സേവനപ്രവര്‍ത്തനങ്ങളാണ് ജിദ്ദയിലും നാട്ടിലും നടപ്പാക്കിവരുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഈ സൗഹൃദ കൂട്ടായ്മയുടെ ഭാഗമാകാൻ താൽപര്യമുള്ള ജിദ്ദയിലെ പത്തനംതിട്ട ജില്ലയിലെ പ്രവാസികൾക്ക് കൂടുതൽ വിവരങ്ങൾക്ക് ജോസഫ് വർഗീസ് (0546015620), ജയൻ നായർ (0507535912), വിലാസ് കുറുപ്പ് (0551056087), അനില്‍ കുമാര്‍ (0538378734) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികൾ: ജോസഫ് വർഗീസ് (പ്രസി), സന്തോഷ് നായർ, അയ്യൂബ് ഖാൻ പന്തളം (വൈ. പ്രസി), ജയൻ നായർ (ജന. സെക്ര), ഹൈദർ അലി (ജോ. സെക്ര), ഷറഫുദ്ദീൻ (ട്രഷ), അലി തേക്കുതോട് (രക്ഷാധികാരി), ജോർജ് വർഗീസ്, മനു പ്രസാദ് (ഉപദേശക സമിതി അംഗങ്ങൾ). വിവിധ വകുപ്പുകളുടെ കൺവീനർമാരായി മനോജ് മാത്യു അടൂർ (ക്ഷേമകാര്യം).
വിലാസ് കുറുപ്പ് (പി.ആര്.ഒ), അനിൽ ജോൺ (കല-സാംസ്കാരികം), സന്തോഷ് കെ. ജോണ്‍ (ബാലജനവേദി), അനില്‍ കുമാര്‍ (ചീഫ് ഏരിയ കോഓഡിനേറ്റര്‍), സജി ജോര്‍ജ് കുറുങ്ങാട്ട് (മെഡിക്കല്‍ വിഭാഗം), സലിം മാജിദ് (കായിക വിഭാഗം), വർഗീസ് ഡാനിയൽ (സ്പോണ്സര് കമ്മിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.
നൗഷാദ് ഇസ്മായിൽ, എ.ബി ചെറിയാന്, ജോസഫ് നെടിയവിള, മാത്യു തോമസ്, സിയാദ് അബ്ദുല്ല, സാബു മോൻ, അനിയന് ജോര്‍ജ്, സന്തോഷ് പൊടിയന്, നവാസ് ചിറ്റാർ, രഞ്ജിത് മോഹൻ, ലാൽ കൃഷ്ണ തുടങ്ങിയവരാണ് ‘പത്തനംതിട്ട ജില്ല സംഗമ’ത്തിന്റെ എക്സിക്യൂട്ടിവ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.