ദ​മ്മാ​മി​ലെ അ​ൽ റൗ​ദ​യി​ൽ ലു​ലു എ​ക്സ്പ്ര​സി​​ന്‍റെ പു​തി​യ ഷോ​റൂം മാ​യാ​ദി​ൻ അ​ൽ ഖ​ലീ​ജ​യു​ടെ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ ഒ​തൈ​ബി നി​ർ​വ​ഹി​ക്കു​ന്നു, സ​മീ​പം ലു​ലു സൗ​ദി ഡ​യ​റ​ക്ട‌​ർ ഷെ​മീം മു​ഹ​മ്മ​ദ്, ലു​ലു കി​ഴ​ക്ക​ൻ പ്ര​വി​ശ്യ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ മോ​യി​സ്, എ​ക്‌​സി​ക്യൂ​ട്ടി​വ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ബു​ബി​ഷൈ​ത്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ സാ​യി​ദ് അ​ൽ​സു​ബൈ തു​ട​ങ്ങി​യ​വ​ർ

സൗ​ദി​യി​ൽ സാ​ന്നി​ധ‍്യം വി​പു​ലീ​ക​രി​ച്ച് ലു​ലു ഗ്രൂ​പ്പ്; ദ​മാ​മ്മി​ൽ പു​തി​യ ലു​ലു എ​ക്സ്പ്ര​സ് തു​റ​ന്നു

ദ​മ്മാം: ലോ​കോ​ത്ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി, സു​ഗ​മ​മാ​യ ഷോ​പി​ങ് അ​നു​ഭ​വം സ​മ്മാ​നി​ച്ച് ലു​ലു എ​ക്സ്പ്ര​സ് ദ​മ്മാ​മി​ലെ അ​ൽ റൗ​ദ​യി​ൽ തു​റ​ന്നു. ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് എ​ക്സ്പ്ര​സ് സ്​​റ്റോ​റി​ലൂ​ടെ ലു​ലു. സൗ​ദി​യി​ൽ സാ​ന്നി​ധ‍്യം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ലു​ലു എ​ക്സ്പ്ര​സ്.

10,000 ച​തു​​ര​ശ്ര മീ​റ്റ​റി​ൽ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന ദ​മ്മാം ലു​ലു എ​ക്സ്പ്ര​സി​​ന്‍റെ ഉ​ദ്ഘാ​ട​നം സൗ​ദി​യി​ലെ പ്ര​മു​ഖ നി​ക്ഷേ​പ റി​യ​ൽ എ​സ്​​റ്റേ​റ്റ് ക​മ്പ​നി​യാ​യ മാ​യാ​ദി​ൻ അ​ൽ ഖ​ലീ​ജ​യു​ടെ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ ഒ​തൈ​ബി നി​ർ​വ​ഹി​ച്ചു. ലു​ലു സൗ​ദി ഡ​യ​റ​ക്ട‌​ർ ഷെ​മീം മു​ഹ​മ്മ​ദ്, ലു​ലു കി​ഴ​ക്ക​ൻ പ്ര​വി​ശ്യ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ മോ​യി​സ്, എ​ക്‌​സി​ക്യൂ​ട്ടി​വ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ബു​ബി​ഷൈ​ത്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ സാ​യി​ദ് അ​ൽ​സു​ബൈ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ ഭാ​ഗ​മാ​യി. ദൈ​നം​ദി​ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ഏ​റ്റ​വും ഫ്ര​ഷാ​യി ലു​ലു എ​ക്സ്പ്ര​സി​ൽ​നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും. ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ മി​ത​മാ​യ നി​ര​ക്കി​ലാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ദൈ​നം​ദി​ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ്യ​ത്യ​സ്​​ത​മാ​യ ശ്രേ​ണി, കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍നി​ന്ന് നേ​രി​ട്ട് സം​ഭ​രി​ച്ച പ​ച്ച​ക്ക​റി, പ​ഴം, പാ​ല്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍, ഇ​റ​ച്ചി, മീ​ന്‍ സ്​​റ്റാ​ളു​ക​ള്‍ എ​ന്നി​വ​യും, ഗ്രോ​സ​റി, ബേ​ക്ക​റി സെ​ക്ഷ​നു​ക​ള്‍ അ​ട​ക്കം പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​രി​ട്ടു​ണ്ട്. ഷോ​പി​ങ് സു​ഗ​മ​മാ​ക്കാ​ൻ നാ​ല് ചെ​ക്ക് ഔ​ട്ട് കൗ​ണ്ട​റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.ഏ​റ്റ​വും ന​വീ​ന​മാ​യ ഷോ​പി​ങ് അ​നു​ഭ​മാ​ണ് ലു​ലു എ​ക്സ്പ്ര​സ് ന​ൽ​കു​ക​യെ​ന്നും മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ശ്രേ​ണി​യാ​ണ് ലു​ലു എ​ക്സ്പ്ര​സി​ലു​ള്ള​തെ​ന്നും ലു​ലു സൗ​ദി ഡ​യ​റ​ക്ട‌​ർ ഷെ​മീം മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. മി​ക​ച്ച പാ​ർ​ക്കി​ങ്ങ് സൗ​ക​ര്യ​വും ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും ലു​ലു എ​ക്സ്പ്ര​സി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ലു​ലു എ​ക്സ്പ്ര​സി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്നു.

Tags:    
News Summary - New Lulu Express opened in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.