ഹാഇൽ: നവോദയ കലാ സാംസ്കാരിക വേദി ഹാഇൽ ഘടകത്തിന്റെ നാലാമത് കേന്ദ്ര സമ്മേളനം കോടിയേരി നഗറിൽ നടന്നു. ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവന്തപുരം ഉദ്ഘാടനം നിർവഹിച്ചു. മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ സംഘടന റിപ്പോർട്ടും സെക്രട്ടറി ഹർഷാദ് കോഴിക്കോട് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഖസീം പ്രവാസി സംഘം രക്ഷാധികാരി അംഗം ഉണ്ണി കണിയാപുരം സംസാരിച്ചു.
പ്രതിനിധി സമ്മേളനം പുതിയ കേന്ദ്രകമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. മനോജ് മട്ടന്നൂർ (പ്രസി.), ഹർഷാദ് കോഴിക്കോട് (സെക്ര.), ഉസ്മാൻ കാവുംപടി (ട്രഷ.), പ്രശാന്ത് കൂത്തുപറമ്പ്, സോമരാജ് ഏലംകുളം (ജോ. സെക്ര.), രാജേഷ് കണ്ണൂർ, മൻസൂർ കണ്ണൂർ (വൈ. പ്രസി.), അബൂബക്കർ ചെറായി (ജീവകാരുണ്യ കൺവീനർ), അയ്യൂബ് കോഴിക്കോട് (ജോ. കൺവീനർ), സമിർ ആറ്റിങ്ങൽ (മീഡിയ കൺവീനർ), ബഷീർ കരിവണ്ണൂർ (ജോ. കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.