റിയാദ്: ‘കടലോളം കാരുണ്യം, കടല്‍ താണ്ടിയ നാട്ടുനന്മ’ എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന കോഴിക്കോട് കൊയിലാണ്ടിയിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസികളുടെ കൂട്ടായ്മയായ കൊയിലാണ്ടി നാട്ടുകൂട്ടം റിയാദ് ചാപ്റ്റർ 2023-25ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമലേന്ദു (പ്രസി), അഷ്റഫ് ബാലുശ്ശേരി (ജന. സെക്ര), ജെയ്സൽ നന്മണ്ട (ട്രഷ), ഗഫൂർ കൊയിലാണ്ടി, സന്തോഷ്, യൂനുസ് (മുഖ്യ രക്ഷാധികാരികൾ), ബിബിൻ മൂലാട് (ചാരിറ്റി കൺ), ജലീൽ റിച്ചൂസ്, രാഹുൽ, നിതിൻ (വൈ. പ്രസി), അസ്ലു, കനകദാസ്, പി.വി. ഹാഷിം (ജോ. സെക്ര), ഹനീഫ ഊരള്ളൂർ (പ്രോഗ്രാം കോഓഡിനേറ്റർ), ഹരീഷ് നടേരി (മീഡിയ കൺവീനർ), അക്ബർ അലി (ആർട്ട് വിങ്) എന്നിവരാണ് ഭാരവാഹികൾ. 25 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു.
ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.