മെഡിക്കൽ റിപ്പോർട്ടിന് ഫീസ് ഈടാക്കരുത്

ജിദ്ദ: മെഡിക്കൽ റിപ്പോർട്ടുകൾ, സിക്ക് ലീവിനുള്ള സർട്ടിഫിക്കറ്റ് എന്നിവക്കുള്ള ഓൺലൈൻ സേവനം നൽകുന്നതിന് ആരോഗ്യ സ്ഥാപനങ്ങൾ അധിക ചെലവുകളോ ഫീസോ ഈടാക്കരുതെന്ന് ആരോഗ്യ മന്ത്രാലയം. സിക്ക് ലീവ്, റിപ്പോർട്ടുകൾ, ജനന-മരണ സർട്ടിഫിക്കറ്റ്, മറ്റു സേവനങ്ങൾ എന്നിവ ഓൺലൈനിലൂടെ നൽകുന്നതിന് ഗുണഭോക്താക്കളിൽനിന്ന് ഒരു തരത്തിലുള്ള ചെലവും ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആരംഭിച്ച നിരീക്ഷണ കാമ്പയിന് ശേഷമാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ആശുപത്രിയിലെത്തുന്നവർക്കുള്ള നടപടികൾ സുഗമമാക്കുന്നതിനും ഡോക്യുമെന്റഡ് നിലവാരം ഉയർത്തുന്നതിനുമാണ് ഇങ്ങനെയുള്ള സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത്തരം സേവനങ്ങൾക്ക് ഫീസ് ചുമത്തിയവരെ ശിക്ഷിച്ചതായി മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - No fee charged for the medical report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.