റിയാദ്: പ്രവാസികൾ എന്നും കറവപ്പശുക്കളായിരുന്നുവെന്നും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ അവരോട് ചിറ്റമ്മനയം പാടില്ലെന്നും സി.ആർ. മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. നന്മ കരുനാഗപ്പള്ളി കൂട്ടായ്മ (റിയാദ്) നടത്തിവരുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം മൂന്നാം വർഷത്തിലേക്ക് കടന്നതിെൻറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാമാരിയുടെ വേളയിൽ നാട്ടിലെ നിരാലംബരായ കുടുംബങ്ങളെ ചേർത്തുപിടിക്കുന്നതിൽ പ്രവാസികൾ, വിശിഷ്യ, നന്മ കൂട്ടായ്മ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. കരുനാഗപ്പള്ളി ടൗൺ നന്മ നഗറിൽ (മറ്റത്ത് ബിൽഡിങ്) നടന്ന ചടങ്ങിൽ കരുനാഗപ്പള്ളി നഗരസഭാധ്യക്ഷൻ കോട്ടയിൽ രാജു, എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ബിജു മുഹമ്മദ് എന്നിവരും സംബന്ധിച്ചു.
കൂട്ടായ്മയുടെ കിറ്റ് വിതരണത്തിെൻറ അടുത്ത വർഷത്തേക്കുള്ള ഫണ്ട് കോട്ടയിൽ രാജുവിൽനിന്നും നവാസ് ലത്തീഫ് (ജോ. ട്രഷറർ) ഏറ്റുവാങ്ങി. അശരണരായ രോഗികൾക്കുള്ള ചികിത്സ ധനസഹായം സി.ആർ. മഹേഷ്, റിയാസ് സ്റ്റാർ സ്പോർട്സിന് കൈമാറി. കഴിഞ്ഞ രണ്ടുവർഷമായി കരുനാഗപ്പള്ളി താലൂക്കിലെയും പരിസര പ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ വീടുകളിൽ പ്രതിമാസ ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു നൽകുന്ന എം. മഹ്ബൂബിനെ വിശിഷ്്ടാതിഥികൾ ചേർന്ന് മെമേൻറാ നൽകി ആദരിച്ചു. മൻസൂർ കല്ലൂർ (പ്രസിഡൻറ്) അധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഫൽ കോടിയിൽ (രക്ഷാധികാരി) ആമുഖ പ്രസംഗം നടത്തി. ശഫീഖ് മുസ്ലിയാർ (ജോ. ട്രഷറർ) നന്ദി രേഖപ്പെടുത്തി. നൗഷാദ് ബിൻസാഗർ, റിയാസ് വഹാബ്, അജ്മൽ താഹ, ഷെരീഫ് മൈനാഗപ്പള്ളി, അനസ് അബ്്ദുസ്സമദ് , സിറാജ് പുത്തൻതെരുവ്, നിസാം മലസ്, നിസാം ഓച്ചിറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.