റിയാദ്: റിയാദിൽ മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഏതാനും ദിവസം മുമ്പ് അൽ ഇമാം അബ്ദുറഹ്മാൻ അൽ ഫൈസൽ ആശുപത്രിയിൽ മരിച്ച ഉത്തർപ്രദേശ് ഫത്തേപുർ മുഹമ്മദാബാദ് സ്വദേശി മുഹമ്മദ് റുസ്താമിന്റെ (30) മൃതദേഹമാണ് റിയാദിൽനിന്നും നാസ് എയർവേയ്സിൽ നാട്ടിലേക്ക് കൊണ്ടുപോയത്.
ലക്നോ എയർപോർട്ടിൽനിന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത്ഖബറടക്കി. പിതാവ്: മുഹമ്മദ്. മാതാവ്: വലികുൻ നിഷ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങാണ് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.