റിയാദ്: വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി തൽക്ഷണം മരിച്ചു. റിയാദിൽനിന്ന് 300 കിലോ മീറ്ററകലെ ലൈല അഫ്ലാജിലുണ്ടായ അപകടത്തിൽ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീൻ കബീറാണ് (53) മരിച്ചത്.
ഇദ്ദേഹം ഓടിച്ച വീഞ്ച് വാഹനം മുന്നിൽ പോയിരുന്ന ട്രെയ്ലറിെൻറ പിറകിൽ ഇടിച്ചായിരുന്നു അപകടം. ഭാര്യ: സലീന. മക്കൾ: നാസിയ നാജിയ, മുഹമ്മദ് സിനാൻ. നാട്ടുകാരായ സൈഫ് കുന്നപ്പള്ളി, നൗഷാദ് പള്ളാത്തുരുത്തി, പൊക്കത്തി റെജി എന്നിവർ സംഭവസ്ഥലത്ത് പോകുകയും ആവശ്യം വേണ്ട സഹായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ലൈല അഫലാജ് കെ.എം.സി.സി ഭാരവാഹി മുഹമ്മദ് രാജയുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.