റിയാദ്: വ്യാഴാഴ്ച രാവിലെ റിയാദ് - ജിദ്ദ ൈഹവേയിൽ അൽഖുവയ്യയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശി മരിച്ചു.
കെ.ഡി.ഡി കമ്പനിയിൽ വാൻ സെയിൽസ്മാനായ മേലെ അരിയൂർ സ്വദേശി മുളയം കായി വീട്ടിൽ സൈദലവിയുടെ മകൻ മുസ്തഫയാണ് (33) ഇദ്ദേഹം ഒാടിച്ച ട്രക്ക് ട്രൈലറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ തൽക്ഷണം മരിച്ചത്. രാവിലെ 10.15ഒാടെയായിരുന്നു സംഭവം. മൃതദേഹം അൽഖുവയ്യ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാലുവർഷമായി കെ.ഡി.ഡി കമ്പനിയിൽ ജോലിക്ക് ചേർന്നിട്ട്. കഴിഞ്ഞ വർഷം വരെ കുടുംബം റിയാദിൽ ഒപ്പമുണ്ടായിരുന്നു. ഭാര്യ: ജുമൈല. രണ്ട് മക്കളുണ്ട്. മാതാവ്: ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.