ഫ്ലാറ്റിൽ  നിന്ന്​ വീണുമരിച്ച  ബാലന്റെ  മൃതദേഹം നാട്ടിലെത്തിച്ചു 

ദമ്മാം: ദമ്മാമിലെ ഫ്ലാറ്റി​​െൻറ ഒന്നാം നിലയിൽ നിന്ന്​ വീണു​മരച്ച അഞ്ചു വയസ്സുകാര​​െൻറ മൃതദേഹം നാട്ടിലെത്തിച്ചു. വെല്ലൂർ സ്വദേശികളായ ദമ്പതികളുടെ മകൻ തമിഴ്​നാട്​ വെല്ലൂർ സ്വദേശി സുധാകർ കുമാർ, അസം സ്വദേശിനി സ്വപ്​നാലി ബറുവ ( അസി.പ്രഫസർ  സൗദി ഇലക്​ട്രോണിക്​ യൂണിവേഴ്​സിറ്റി) ദമ്പതിക്​ുടെ മകൻ ശ്രീശാന്ത്​കുമാർ ആണ്​ കഴിഞ്ഞ വ്യാഴാഴ്​ച ഉച്ചയോടെ അപകടത്തിൽ പെട്ടത്​. ദമ്മാം അൽ കൊസാമ ഇൻറർനാഷനൽ സ്​കൂൾ വിദ്യാർഥിയാണ്​. സ്​കൂൾ വിട്ടു വന്ന കുട്ടി അമ്മയോട്​ ചിക്കൻ കറി വേണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന്​ അമ്മ പുറത്തുപോയി സാധനം വാങ്ങി വരു​​േമ്പാഴേക്കും അപകടം സംഭവിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു.

കട്ടിലിനോട്​ ചേർന്ന ജനലി​​െൻറ പൊളി തുറന്ന്​ പുറത്തേക്ക്​ നോക്കുന്നതിനിടയിലാണ്​ താഴേക്ക്​ വീണത്​. താഴെ മാലിന്യപ്പെട്ടിയുടെ വക്കിൽ തലിയിടിച്ച്​ ഗുരുതരമായി പരിക്കേറ്റ്​ തൽക്ഷണം മരിക്കുകയായിരുന്നു. നഗരത്തിലെ മുസ്​തശ്​ഫ സ്​ട്രീറ്റിൽ​  റെഡ്​ ടേബിൾ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഒന്നാം നിലയിലെ ഫ്ലാറ്റിലാണ്​ കുടുംബം താമസിച്ചത്​. ദിക്ഷശ്രീ (ഒരുവയസ്​)  ശ്രീശാന്തി​​െൻറ സഹോദരിയാണ്​. ബുധനാഴ്​ച സൗദിയ വിമാനത്തിലാണ്​ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടു പോയത്​.

Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.