റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലമ്പൂർ പഴയ ജുമാ മസ്ജിദ് മഹല്ലിലെ പരേതനായ മൊയ്തുവി​​​െൻറ മകൻ ചെറ്റാലി യൂസുഫ് അലി (50)യാണ്​ ഞായറാഴ്​ച മരിച്ചത്​. രാത്രി ഒമ്പതോടെ ബത്​ഹയിലെ താമസസ്​ഥലത്തായിരുന്നു അന്ത്യം. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഭാര്യ: പുഴക്കാട്ടിരി കല്ലൻ കുന്നൻ അവറു ഹാജിയുടെ മകൾ റംലത്ത്. മക്കൾ: ഷബാന ഷറിൻ, ഷബീഹ്, മുഹമ്മദ് ഷഹബാസ്, മുഹമ്മദ് ഷാബിൻ. സഹോദരങ്ങൾ: മുഹമ്മദാലി, ലത്തീഫ്, ഹംസ (മൂവരും റിയാദ്), ബുഷ്റ, ആത്തിക്ക, ഷക്കീല, റംലത്ത്, ആബിദ. 

Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.