ദമ്മാം: മലപ്പുറം ജില്ലയിലെ മോങ്ങം സ്വദേശിയായ യുവാവിനെ താമസ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മോങ്ങം ചെറുപൂത്തുർ വെള്ളാരം പാറക്കൽ ഹൗസിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ മഹമൂദാണ് മരിച്ചത്. ദമ്മാമിൽ നിന്ന് റിയാദിലേക്കുള്ള ഹൈവേയിൽ ആദ്യ ചെക്പോസ്റ്റിന് സമീപത്തെ ബൂഫിയയിൽ ജോലിക്കാരനായിരുന്നു. ഞായറാഴ്ച ഉച്ചക്ക് വിശ്രമത്തിന് താമസകേന്ദ്രത്തിലേക്ക് പോയ യുവാവ് തിരിച്ചുവരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം പൊലീസ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സാഹിത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.