ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി

ത്വാഇഫ്: ത്വാഇഫ് കിങ്​ ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. കോഴിക്കോട് മുക്കം പാഴൂര്‍ അത്തിക്കോട്ടുമ്മല്‍ അബുബക്കര്‍ ^ നബീസ ദമ്പതികളുടെ മകന്‍ നാഷിദാണ് (28) മരിച്ചത്. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് 11 ദിവസമായി കിങ്​ ഫൈസല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

ഞായറാഴ്ച പുലർച്ചെ ഒന്നര മണിയോടെയായിരുന്നു മരണം. അഞ്ച് വര്‍ഷമായി ത്വാഇഫ് ഖുംരിയ്യയില്‍ ഹൗസ്‌ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. 
ഭാര്യ: മുഹ്‌സിന. സഹോദരങ്ങൾ: ഫര്‍സാദ്, ഫസീം (ത്വാഇഫ്), സല്‍മാന്‍ ഫാരിസ്, നസീറ‍. വിവരമറിഞ്ഞ്​ യാമ്പുവിലുള്ള സഹോദരി ഭര്‍ത്താവ് മുഹമ്മദ് ഹനീഫ ത്വാഇഫിലെത്തിയിട്ടുണ്ട്. 
 

Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.