പേരമകളുടെ വിവാഹത്തിന്​ വകതേടിയെത്തിയ മലയാളി വനിത ദമ്മാമിൽ മരിച്ചു 

ദമ്മാം: കാൻസർ ബാധയെ തുടർന്ന്​ ദമ്മാം സെൻട്രൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിഞ്ഞ മലയാളി വനിത മരിച്ചു. ആലപ്പുഴ തിരുവമ്പടി സ്വദേശിനി  നെസി സൈനുദ്ദീനാണ്​ മരിച്ചത്​. രണ്ട് മാസം മുമ്പാണ്  ദമ്മാമിൽ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ഒരാഴ്ചക്ക്​ ശേഷം തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌പോണ്‍സറുടെ സഹായത്തോടെ  ആശുപത്രിയിലെത്തിയപ്പോഴാണ് ​ സ്​തനാർബുദം ബാധിച്ചിട്ടുണ്ടെന്നറിയുന്നത്. 
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം മൂര്‍ധന്യാവസ്ഥയിലാണെന്ന്  വ്യക്തമായി. മരന്നുകളോടൊന്നും പ്രതികരിക്കാത്ത അവസ്ഥയിലായതിനാല്‍ വ​​​െൻറിലേറ്ററിലായിരുന്നു.  നെസിക്ക് മൂന്ന്  മക്കളാണുള്ളത്. ഇതില്‍ ഒരാള്‍ മാനസികാസ്വാസ്​ഥ്യമുള്ളയാളാണ​െ​ത്ര. ഭാര്യ ഉപേക്ഷിച്ചു പോയ ഈ മകന് വിവാഹ പ്രായമായ ഒരു മകളുണ്ട്. പേരക്കുട്ടിയുടെ വിവാഹം  നടത്താനുളള വക തേടിയാണ്  വാര്‍ധക്യത്തില്‍  ജോലി തേടി പ്രവാസ ഭൂമിയില്‍ എത്തിയത്. 
ഇവർക്ക്​ സ്വന്തമായി വീടില്ലായിരുന്നു. നേരത്തെ വിവിധ ഗൾഫ്​ രാജ്യങ്ങളിൽ  ജോലി ചെയ്​തിട്ടുണ്ട്​.  

Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.