റിയാദ്: റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ അധ്യാപിക കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനി വിത്തുപുരയിൽ ബ്യൂല എബ്രഹാം (38) നിര്യാതയായി. തിങ്കളാഴ്ച രാവിലെ റിയാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞയാഴ്ച പെെട്ടന്നുണ്ടായ ചെറിയൊരു അസുഖത്തെ തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. അതിന് ശേഷം റിയാദ് എക്സിറ്റ് 14 റബുഅയിലെ ഫ്ലാറ്റിൽ വിശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ രക്തസമ്മർദം താഴുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. ഉടൻ അടുത്തുള്ള ഹയ്യാത്ത് നാഷനൽ ആശുപത്രി വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. രാവിലെ എേട്ടാടെ മരണം സംഭവിച്ചു. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നുള്ള ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നു. മൃതദേഹം ഇതേ ആശുപത്രി മോർച്ചറിയിൽ. റിയാദിൽ 19 വർഷമായി ബിസിനസ് നടത്തുന്ന തൃശൂർ ആൽപ്പാറ സ്വദേശി ഇടപ്പാറ വീട്ടിൽ ബിജു െഎസക്കിെൻറ ഭാര്യയാണ്. 12 വർഷമായി റിയാദിലെത്തിയിട്ട്. മൂന്നുവർഷം ഇന്ത്യൻ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തു. കഴിഞ്ഞ വർഷം ജോലിയിൽ നിന്ന് സ്വമേധയാ വിരമിച്ചു.
എം.ബി.എ ബിരുദധാരിണിയായ ബ്യൂല കാനഡയിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിരുന്നു. അടുത്ത മാസം പുറപ്പെടേണ്ടിയിരുന്നതാണ്. ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി ജോവൽ ബിജു, അഞ്ചാം ക്ലാസ് വിദ്യാർഥി ജെറോം ബിജു എന്നിവരാണ് മക്കൾ. സതേൺ ഇന്ത്യ അസംബ്ലീസ് ഒാഫ് ഗോഡ് (എ.ജി) ജനറൽ സൂപ്രണ്ടും എ.ജി മലബാർ ഡിസ്ട്രിക്റ്റ് കൗൺസിൽ സൂപ്രണ്ടുമായ പാസ്റ്റർ വി.ടി എബ്രഹാമാണ് പിതാവ്. മാതാവ്: തങ്കമ്മ എബ്രഹാം. സഹോദരങ്ങൾ: ബെസി, ബെനിറ്റ (യു.എസ്.എ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.