കോഡൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: മലപ്പുറം കോഡൂര്‍  വടക്കേമണ്ണ സ്വദേശി കാട്ടില്‍ സൈതലവി വ്യാഴാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ തലാല്‍ ഇൻറര്‍നാഷണല്‍ സ്‌കൂളില്‍ ഡ്രൈവറായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 27 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന സൈതലവി രണ്ട് മാസം മുമ്പാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയെത്. മൂത്ത മകളുടെ വിവാഹം ജൂണിൽ നടത്താന്‍ നിശ്ചയിച്ചിരുന്നു. മൃതദേഹം മഹ്ജര്‍ കിങ്​ അബ്​ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. ഭാര്യ: ഷാഹിന. മക്കള്‍: റമീഷ, ഷിയാന, മുഹമ്മദ് റസാൻ. മരുമകൻ നൗഫൽ മുട്ടേങ്ങാടൻ. പിതാവ്: കാട്ടില്‍ മുഹമ്മദ്. മാതാവ്: ഫാത്തിമ. ശംസുദ്ദീന്‍, അബ്്ദുസമ്മദ് എന്നീ സഹോദരങ്ങള്‍ ജിദ്ദയില്‍ ഉണ്ട്. മൃതദേഹം റുവൈസ്‌ ഖബർസ്ഥാനിൽ ഖബറടക്കി. 

Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.