ജിദ്ദ: പൗരത്വ വിഷയമുൾപ്പെടെ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ അരക്ഷിതാവസ്ഥയിലാക്കിയ സമീപകാല സംഭവങ്ങളിൽ ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) ആശങ്ക പ്രകടിപ്പിച്ചു. പൗരത്വ അവകാശങ്ങൾ, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിലെ മുസ്ലിംകൾ നേരിടുന്ന പ്രശ്നങ്ങളെ ഒ.െഎ.സി സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷയും പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
െഎക്യരാഷ്ട്ര സഭയുടെ തത്ത്വമനുസരിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ വിവേചനം കൂടാതെ അനുവദിച്ചുകൊടുക്കണം. അതല്ലാത്ത സാഹചര്യങ്ങൾ ഉണ്ടായാൽ സമാധാനവും സുരക്ഷയും അപകടത്തിലാവുമെന്നും ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കുമെന്നും ഒ.െഎ.സി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.