യു.എൻ സെക്രട്ടറി ജനറലിനെതിരായ ഇസ്രായേൽ പ്രസ്താവന രാഷ്ട്രീയ ബ്ലാക്ക് മെയിലിങ് എന്ന് ഒ.ഐ.സി

ജിദ്ദ: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെതിരെ അധിനിവേശ ശക്തിയായ ഇസ്രായേൽ നടത്തിയ അധാർമികവും നിയമവിരുദ്ധവുമായ പ്രസ്താവന യു.എന്നിനും സെക്രട്ടറി ജനറലിനും എതിരായ രാഷ്ട്രീയ ബ്ലാക്ക് മെയിലിങ് നടപടിയാണെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ (ഒ.ഐ.സി). അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഒ.ഐ.സി ചൂണ്ടിക്കാട്ടി. പ്രസ്താവനയെ ഒ.ഐ.സി ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു.

സെക്യൂരിറ്റി കൗൺസിലിലെ യു.എൻ സെക്രട്ടറി ജനറലിന്റെ പ്രസംഗം അന്താരാഷ്ട്ര മാനുഷിക നിയമം, ഐക്യരാഷ്ട്ര സഭയുടെ ചാർട്ടർ, പ്രമേയങ്ങൾ എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ തന്റെ കടമകൾക്കും ഉത്തരവാദിത്തങ്ങൾക്കും അനുസൃതമായാണെന്ന് ഒ.ഐ.സി അഭിപ്രായപ്പെട്ടു.

ഫലസ്തീൻ ജനതക്കും അവരുടെ ഭൂമിക്കും പുണ്യസ്ഥലങ്ങൾക്കും എതിരെ ഇസ്രായേൽ അധിനിവേശം നടത്തുന്ന യുദ്ധക്കുറ്റങ്ങൾ തടയാൻ ഐക്യരാഷ്ട്ര സഭ ഏജൻസികളുടെ പങ്കിനും അവരുടെ എല്ലാ തലങ്ങളിലുമുള്ള അശ്രാന്ത പരിശ്രമത്തിനും സെക്രട്ടറി ജനറലിനോടുള്ള അഗാധമായ ആദരവും ഒ.ഐ.സി പ്രകടിപ്പിച്ചു.

Tags:    
News Summary - OIC calls Israel's statement against UN Secretary-General political blackmail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.