ജിദ്ദ: കോവിഡ്-19 മൂലം പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ആശ്വാസമാവുകയാണ് ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജനൽ കമ്മിറ്റി. പ്രയാസമനുഭവിക്കുന്ന ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പ്രവാസികള്‍ക്ക് റിലീഫ് സെല്ലിന് കീഴിൽ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകളും മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു.
മക്ക, യാംബു, മദീന, ത്വാഇഫ്, തബൂക്ക് തുടങ്ങിയ നഗരങ്ങളിലെ കമ്മിറ്റികളുടെയും ഷറഫിയ, നഹ്ദ, ബവാദി, സനാഇയ, അസീസിയ ഏരിയ കമ്മിറ്റികളുടെയും വിവിധ ജില്ല കമ്മിറ്റികളുടെയും കീഴിലാണ് സേവനപ്രവർത്തനങ്ങൾ നടന്നത്. റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീറിെൻറയും റിലീഫ് സെൽ ജനറൽ കൺവീനർ മാമദു പൊന്നാനിയുടെയും നേതൃത്വത്തിൽ ഇന്ത്യൻ കോൺസുലേറ്റിെൻറ അനുമതി പത്രത്തോടുകൂടിയാണ് 1,400 ലേറെ കിറ്റുകൾ അർഹരായവർക്ക് എത്തിച്ചുനല്‍കിയത്.
നൂറുകണക്കിന് രോഗികൾക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. സർക്കാർ അനുവദിച്ച വാഹനങ്ങളുള്ള വളൻറിയർമാർ രോഗികളെ ആശുപത്രിയിൽ എത്തിച്ചു. കോവിഡ് രോഗികൾക്കും രോഗലക്ഷണം സംശയിക്കുന്നവർക്കും ഡോ. അഷ്റഫിെൻറ നേതൃത്വത്തിൽ കൗൺസലിങ് നടത്തിവരുന്നു. പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും മരുന്നുകളും യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഷാഫി പറമ്പിലിെൻറ നേതൃത്വത്തിെല യൂത്ത് കെയറിെൻറ സഹകരണത്തോടെ വിതരണം ചെയ്തതായും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.