ജിദ്ദ: ചരിത്രവിജയം നേടിയ ഇന്ത്യയുടെ ചന്ദ്രയാൻ-3 എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമാണെന്നും ഐ.എസ്.ആർ.ഒയുടെ ഭാഗമായി പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാഷ്ട്രശിൽപികളുടെ ദീർഘവീക്ഷണവും പ്രതിബദ്ധതയുംകൊണ്ടാണ് ഇങ്ങനെ ഒരു വിജയദിനമായി ആഘോഷിക്കാൻ ഇന്ത്യക്കാർക്ക് അവസരമൊരുക്കിയത്.
പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റുവിനെയും വിക്രം സാരാഭായിയെയുമാണ് ഈ കാലഘട്ടത്തിൽ സ്മരിക്കേണ്ടതെന്നും ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് സാക്കിർ ഹുസൈൻ എടവണ്ണ മധുരം വിതരണം ചെയ്തു. മുജീബ് മുത്തേടം, രാധാകൃഷ്ണൻ കാവുമ്പായി, അഷ്റഫ് കൂരിയാട്, സിദ്ദീഖ് പുല്ലങ്കോട്, പ്രിൻസാദ്, നാസർ സൈൻ, റഫീഖ് മൂസ, സുബ്ഹാൻ വണ്ടൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.