ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും കേരള മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ 106ാമത് ജന്മദിന വാർഷികം ആചരിച്ചു. ഫോട്ടോ പ്രദർശനവും പരിപാടിയുടെ ഭാഗമായി ഒരുക്കി. സമ്മേളനം സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.
റീജനൽ ആക്ടിങ് പ്രസിഡൻറ് ഷംസ് കൊല്ലം അധ്യക്ഷത വഹിച്ചു. നാം ഇന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കേരളം സൃഷ്ടിച്ചതില്‍ കെ. കരുണാകരന് നല്കിയ സംഭാവന വിവരിക്കാനാവുന്നതിലും അപ്പുറമാണെന്നും ഏറ്റവും ജനകീയനും കരുത്തനുമായ കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹമെന്നും ബിജു കല്ലുമല പറഞ്ഞു.
ഒ.ഐ.സി.സിയുടെ ആദ്യ ഗ്ലോബൽ സമ്മേളനത്തിൽ കെ. കരുണാകരൻ പങ്കെടുത്തു എന്നുള്ളത് എറെ മധുരമുള്ള ഓർമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ, ജോൺ കോശി, നാഷനൽ പ്രതിനിധികളായ റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, റീജനൽ വൈസ് പ്രസിഡൻറുമാരായ ഷിജില ഹമീദ്, വിൽസൻ തടത്തിൽ, ഡോ. സിന്ധു ബിനു, പി.കെ. അബ്ദുൽ കരിം, ജനറൽ സെക്രട്ടറിമാരായ സി.ടി. ശശി, ജേക്കബ് പാറയ്ക്കൽ, അൻവർ വണ്ടൂർ, സക്കീർ പറമ്പിൽ, റീജനൽ എക്സിക്യൂട്ടിവ് മെംബർ ഷാജിദ് കാക്കൂർ, വനിതവേദി വൈസ് പ്രസിഡൻറ് ആനി പോൾ, ജനറൽ സെക്രട്ടറി ഷലൂജ ഷിഹാബ്, എറണാകുളം ജില്ല പ്രസിഡൻറ് അൻവർ സാദിഖ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
റീജനൽ സംഘടനാകാര്യ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. റീജനൽ നേതാക്കളായ ആസിഫ് താനൂർ, നിഷാദ് കുഞ്ചു, അരവിന്ദൻ, റോയ് വർഗീസ്, ജില്ല, എരിയ വനിതവേദി നേതാക്കളായ മുസ്തഫ നണിയൂർ നമ്പറം, ബിനു പുരുഷോത്തമൻ, രമേഷ് പാലയ്ക്കൽ, വാസുദേവൻ, സി.വി. രാജേഷ്, ജോജി ജോസഫ്, ജലീൽ പള്ളാത്തുരുത്തി, സാബു ഇബ്രാഹിം, ഷിബു ശ്രീധരൻ, ഡിജോ പഴയമഠം, രാജേഷ് ആറ്റുവ, അർച്ചന അഭിഷേക് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.