ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വദിന അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹൃദയഹാരിയായ രക്തസാക്ഷിത്വമാണ് രാജീവ് ഗാന്ധിയുടേതെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ രാജീവ് 1991ൽ മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ കൊല്ലപ്പെടുമ്പോൾ ഇന്ത്യക്കു നഷ്ടമായത് 21 ാം നൂറ്റാണ്ടിലേക്കു കൈപിടിച്ചുയർത്തിയ നേതാവിനെക്കൂടിയായിരുന്നു. ആധുനിക ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന നേതാവായിരുന്നു രാജീവെന്നും അദ്ദേഹം അനുസ്മരിച്ചു.
റീജനൽ പ്രസിഡന്റ് ഇ.കെ സലിം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ, ജോൺ കോശി, സിറാജ് പുറക്കാട്, നാഷനൽ പ്രതിനിധി ചന്ദ്രമോമോഹൻ, വിൽസൺ തടത്തിൽ, നൗഷാദ് തഴവ, ഷിജില ഹമീദ്, സിന്ധു ബിനു, ഷംസ് കൊല്ലം, അബ്ദുൽ ഖരീം, ലിബി ജയിംസ്, ജേക്കബ് പാറക്കൽ, സക്കീർ പറമ്പിൽ, രാധിക ശ്യാംപ്രകാശ്, നിഷാദ് കുഞ്ചു, മനോജ് കെ.പി, അസിഫ് താനൂർ, അസ് ലം ഫറോക്ക്, ജോണി പുതിയറ, അൻവർ സാദിഖ്, ലാൽ അമീൻ, ശ്യാം പ്രകാശ്, ബിനു പുരുഷോത്തമൻ, ഹമീദ് മരക്കാശ്ശേരി, ജോജി ജോസഫ്, അസീസ് കുറ്റ്യാടി, ഷിനാസ് സിറാജുദീൻ, അഡ്വ: ഇസ്മാഈൽ, സുരേന്ദ്രൻ പയ്യന്നൂർ, ഷാരി ജോൺ, ജലീൽ പള്ളാതുരുത്തി, ഷൈൻ കരുനാഗപ്പള്ളി, റോയ് വർഗീസ്, സാജൻ സ്കറിയ, ഹമീദ് കണിച്ചാട്ടിൽ, താജു അയ്യാരിൽ എന്നിവർ സംസാരിച്ചു. സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും, ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.