ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ

അം​ഗ​ങ്ങ​ൾ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്നു

ഒ.​ഐ.​സി.​സി ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണ പ​രി​പാ​ടി

ജി​ദ്ദ: വ​ർ​ഗീ​യ ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ളി​ൽ​നി​ന്ന് ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​​ന്റെ വീ​ണ്ടെ​ടു​പ്പി​നാ​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​​ന്റെ ഓ​ർ​മ​ക​ൾ ശ​ക്തി പ​ക​രു​ന്ന​താ​ണെ​ന്നും ബ്രി​ട്ടീ​ഷ് കോ​ള​നി​വാ​ഴ്ച​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ജ​ന​ത​യു​ടെ മു​ന്നേ​റ്റ​ത്തി​​ന്റെ ഗം​ഭീ​ര സ്വ​ര​മാ​യി​രു​ന്നു 1942ൽ ​കോ​ൺ​ഗ്ര​സ് ഉ​യ​ർ​ത്തി​യ ‘ക്വി​റ്റ് ഇ​ന്ത്യ’ അ​ഥ​വാ ‘ഭാ​ര​ത് ഛോഡോ’ ​മു​ദ്രാ​വാ​ക്യം എ​ന്നും ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘ഇ​ന്ത്യ’ എ​ന്ന ആ​ശ​യ​ത്തി​​ന്റെ വീ​ണ്ടെ​ടു​പ്പി​നാ​യു​ള്ള വ​ർ​ത്ത​മാ​ന ഇ​ന്ത്യ​യി​ൽ കോ​ൺ​ഗ്ര​സ് ഉ​യ​ർ​ത്തി​യ ശ​ബ്ദ​മാ​യ ‘ഭാ​ര​ത് ജോ​ഡോ’ എ​ന്ന മു​ദ്രാ​വാ​ക്യം, രാ​ജ്യ​ത്തെ മു​ഴു​വ​ൻ പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളെ​യും ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി വെ​റു​പ്പു​ക​ൾ​ക്കു​മേ​ൽ സ്നേ​ഹ​ത്തി​​ന്റെ ആ​ലിം​ഗ​നം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി.

1942ൽ ​ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ വി​ട​ണ​മെ​ന്നാ​ണെ​ങ്കി​ൽ വ​ർ​ത്ത​മാ​ന​കാ​ല​ത്ത് വ​ർ​ഗീ​യ ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ൾ ഇ​ന്ത്യ വി​ട​ണ​മെ​ന്ന പ്ര​മേ​യ​വും സ​മ​ര​മു​റ​ക​ളു​മാ​ണ് വേ​ണ്ട​തെ​ന്നും സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു​വാ​ക്ക​ളാ​ണ് ലോ​ക മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക​ദി​നം​കൂ​ടി​യാ​യ ആ​ഗ​സ്റ്റ് ഒ​മ്പ​തി​ന് രാ​ജ്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കു​ന്ന സ​മ​ര​ത്തി​ലും പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും പി​ന്തു​ണ​യേ​കി രാ​ജ്യ​ത്തെ മു​ഴു​വ​ൻ യു​വ​ജ​ന​ങ്ങ​ളും മു​ന്നോ​ട്ടു​വ​ര​ണം എ​ന്നു​ള്ള​താ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘പ്ര​വ​ർ​ത്തി​ക്കു​ക അ​ല്ലെ​ങ്കി​ൽ മ​രി​ക്കു​ക’ എ​ന്ന മ​ന്ത്രം ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഹൃ​ദ​യ​ത്തി​ലേ​റ്റി ഭാ​ര​ത​ത്തെ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ ജ​നാ​ധി​പ​ത്യ, മ​തേ​ത​ര​ത്വ വി​ശ്വാ​സി​ക​ൾ അ​ണി​ചേ​ര​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ.​ഐ.​സി.​സി ഹെ​ൽ​പ് ഡെ​സ്കി​ൽ സം​ഘ​ടി​പ്പി​ച്ച ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ന​ട​ന്ന ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞ​ക്ക് ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ.​ടി.​എ. മു​നീ​ർ നേ​തൃ​ത്വം ന​ൽ​കി. സാ​കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക്ക്, പ്രി​ൻ​സാ​ദ് കോ​ഴി​ക്കോ​ട്, നാ​സ​ർ സൈ​ൻ, മു​ജീ​ബ് മൂ​ത്തേ​ടം, അ​ഷ്‌​റ​ഫ് വ​ട​ക്കേ​കാ​ട്, അ​ഷ്‌​റ​ഫ് കൂ​രി​യാ​ട്, അ​നി​ൽ​കു​മാ​ർ ക​ണ്ണൂ​ർ, സി​ദ്ദീ​ഖ് പു​ല്ല​ങ്കോ​ട്, ഉ​ണ്ണി മേ​നോ​ൻ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ വ​ണ്ടൂ​ർ, സു​ബു​ഹാ​ൻ വ​ണ്ടൂ​ർ, സു​ധീ​ഷ് ക​ണ്ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹെ​ൽ​പ് ഡെ​സ്ക് ക​ൺ​വീ​ന​ർ അ​ലി തെ​ക്ക്തോ​ട് സ്വാ​ഗ​ത​വും ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - OICC Quit India Day- Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.