ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണമെ​ന്‍റ​് യാ​സ​ർ മു​ഹ​മ്മ​ദ്​ ബ​റ​കാ​ത്ത് അ​ൽ ജി​ദാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണമെൻറി​ന് തു​ട​ക്കം

ജി​ദ്ദ: ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം. ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് റോ​ഡി​ന​ടു​ത്തു​ള്ള ഒ​ളിം​പ്യ, റി​യ​ൽ കേ​ര​ള സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെൻറ്​ റ​ഫാ വാ​ട്ട​ർ ചീ​ഫ് എ​ക്സി​ക്യു​ട്ടി​വ് ഓ​ഫീ​സ​ർ യാ​സ​ർ മു​ഹ​മ്മ​ദ്​ ബ​റ​കാ​ത്ത് അ​ൽ ജി​ദാ​നി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. നൗ​ഷാ​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​ക്കീം പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദാ​ദാ​ഭാ​യ് ട്രാ​വ​ൽ റീ​ജ​ന​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ, കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, ന​വോ​ദ​യ ജി​ദ്ദ പ്ര​സി​ഡ​ൻ​റ്​ കി​സ്മ​ത്ത് മ​മ്പാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മി​ർ​സ ശ​രീ​ഫ്, സോ​ഫി​യ സു​നി​ൽ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്ഹാ​ബ് വ​ർ​ക്ക​ല സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​സാ​ദ് പോ​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ജെ.​എ​സ്.​സി ടീം ​ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ടീം ​ബ​ദ​ർ ത​മാ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റോ​യ​ൽ ട്രാ​വ​ൽ​സ്, റു​മി​ക്കോ എ​ഫ്‌.​സി ടീ​മു​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​രം സ​മ​നി​ല​യി​ലാ​യ​തോ​ടെ ട്രൈ​ബ്രേ​ക്ക​റി​ലൂ​ടെ റോ​യ​ൽ ട്രാ​വ​ൽ​സ് വി​ജ​യി​ക​ളാ​യി. റീം ​അ​ൽ ഉ​ല യാം​ബു എ​ഫ്‌.​സി എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ഫ്ര​ണ്ട്‌​സ് എ​ഫ്‌.​സി യു​നൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഡ​സ്ക്കോ പാ​ക്ക് യെ​ല്ലോ ആ​ർ​മി ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ക​ൺ​ട്രോ​ൾ സ്​​റ്റേ​ജ് സി​ൽ​വ​ർ സ്​​റ്റാ​ർ എ​ഫ്.​സി​യെ​യും ബി​റ്റ് ബോ​ൾ​ട്ട് ഷ​റ​ഫി​യ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് അ​ബീ​ർ സ​ലാ​മ​തെ​ക്ക് എ​ഫ്‌.​സി ടീ​മി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു.

പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ജെ.​എ​സ്.​സി​യു​ടെ മു​ഹ​മ്മ​ദി​നെ​യും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റി​യാ​ദ്, രാ​ഹു​ൽ ക​ണ്ണ​ൻ, ഫാ​സി​ൽ, ന​സീ​ഫ് എ​ന്നി​വ​രെ​യും പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച് ആ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ര​ണ്ടാം​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ വെ​റ്റ​റ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഡെ​ക്‌​സോ പാ​ക്ക് എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ജെ.​എ​സ്.​സി ഷീ​റ ല​ത്തീ​നെ​യും എ​ൻ.​എ​ഫ്.​സി ജി​ദ്ദ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ഏ​ഷ്യ​ൻ ടൈം​സ് റോ​യ​ൽ ഫ്ര​ണ്ട്‌​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാം പാ​ദ മ​ത്സ​ര​ങ്ങ​ളി​ൽ ശ​ബാ​ബ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ട്രേ​ഡി​ങ് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് റോ​യ​ൽ ട്രാ​വ​ൽ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി, റീം ​അ​ൽ ഉ​ല യാം​ബു എ​ഫ്‌.​സി​യും റ​ഹ്​​മ​ത്ത് മ​ക്ക ഹോ​ട്ട​ൽ ന്യൂ​കാ​സ്​​റ്റി​ൽ സെ​വ​ൻ​സും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച​തോ​ടെ ട്രൈ​ബ്രേ​ക്ക​റി​ലേ​ക്കു ക​ട​ന്നു.

ട്രൈ​ബ്രേ​ക്ക​റി​ലും തു​ല്യ​ത കൈ​വ​രി​ച്ച​തോ​ടെ റീം ​അ​ൽ ഉ​ല യാം​ബു എ​ഫ്.​സി ടോ​സി​ലൂ​ടെ വി​ജ​യി​ക​ളാ​യി.

ഫ്ര​ണ്ട്‌​സ് ഡെ​ക്സോ പാ​ക്ക് യെ​ല്ലോ ആ​ർ​മി എ​തി​രി​ല്ലാ​ത്ത ആ​റു ഗോ​ളു​ക​ൾ​ക്ക് പാ​ല​സ് റ​സ്​​റ്റാ​റ​ന്‍റ്​ ന​ഹ്ദ ഡി​ഫെ​ൻ​ഡേ​ർ​സ്നെ​യും ബി​റ്റ് ബോ​ൾ​ട്ട് ശ​റ​ഫി​യ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ഫൈ​സ​ലി​യ എ​ഫ്‌.​സി ടീ​മി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

ര​ണ്ടാം​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ വെ​റ്റ​റ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഷ​റ​ഫു, ഹാ​ഷിം എ​ന്നി​വ​രെ​യും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് റാ​സി, ഗോ​കു​ൽ, ഉ​വൈ​സ്, ജി​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും പ്ല​യ​ർ ഓ​ഫ് ദ ​മാ​ച്ച് ആ​യി തെ​ര​ഞ്ഞെ​ടു​ത്തു.

പീ​റ്റ​ർ രാ​ജ്, ഫ​വാ​സ് മു​ത്തു, നി​സാ​ർ അ​ഹ​മ്മ​ദ്, അ​ബ്​​ദു നാ​ഫി, ത​മ​ൻ, അ​യ്യൂ​ബ് മാ​സ്​​റ്റ​ർ, ഷി​ബു തി​രു​വ​ന​ന്ത​പു​രം, ഇ​സ്മാ​ഈ​ൽ മു​ണ്ട​ക്കു​ളം, ക​ബീ​ർ കൊ​ണ്ടോ​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ സ​ഹീ​ർ മാ​ഞ്ഞാ​ലി, രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​മ്പാ​യ്, അ​ലി തേ​ക്കു​തോ​ട്, അ​ഷ്‌​റ​ഫ് അ​ഞ്ചാ​ല​ൻ, അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട, മ​നോ​ജ് മാ​ത്യു, മു​ജീ​ബ് തൃ​ത്താ​ല, ഷൗ​ക്ക​ത്ത് പ​ര​പ്പ​ന​ങ്ങാ​ടി, ജ​ലീ​ഷ് കാ​ളി​കാ​വ്, അ​ബ്​​ദു​ൽ ഖാ​ദ​ർ ആ​ലു​വ, ഫി​റോ​സ് പോ​രൂ​ർ, ജം​ഷി കൊ​ട്ട​പ്പു​റം, അ​ൻ​വ​ർ വ​ല്ലാ​ഞ്ചി​റ, സ​മീ​ർ കാ​ളി​കാ​വ്, മു​സ്ത​ഫ ചേ​ളാ​രി, ഷ​ഫീ​ഖ് പ​ട്ടാ​മ്പി, കെ.​സി. ശ​രീ​ഫ്, എ​ൻ. സൈ​ദ​ല​വി, അ​ബു​ബ​ക്ക​ർ സി​ദ്ദീ​ഖ്, കു​ഞ്ഞാ​ൻ പൂ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ​ക്ടോ​ബ​ർ 10ന് ​വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന്​ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും 11ന് ​വെ​ള്ളി​യാ​ഴ്ച ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - OICC Western Regional Sevens Football Tournament Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.