ജിദ്ദ: ഫോക്കസ് സൗദി ജിദ്ദ ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ പഴയ പാഠപുസ്തകങ്ങൾ ശേഖരിച്ച് വിതരണം ചെയ്തു. പുതിയ അധ ്യയന വർഷത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന വിദ്യാർഥികൾക്ക് ഇത് ആശ്വാസമായി. കഴിഞ്ഞവർഷത്തെ പുസ്തകങ്ങൾ ശേഖരിച്ച് ആവശ്യമുള്ള വിദ്യാർഥികൾക്കാണ് വിതരണം ചെയ്യുന്നത്. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ രണ്ട് ആഴ്ചയിലധികം നീണ്ടുനിന്ന പരിപാടിയിൽ ആയിരത്തോളം പാഠപുസ്തകങ്ങൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.
മൂന്നു മുതൽ 12ാം ക്ലാസ് വരെയുള്ള പുസ്തകങ്ങളാണ് ശേഖരിച്ച് വിതരണം ചെയ്തത്. ഇന്ത്യൻ സ്കൂൾ, തലാൽ സ്കൂൾ, അൽവുറൂദ്, അൽ മവാരിദ് സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികളിൽ നിന്നാണ് പാഠപുസ്തകങ്ങൾ ശേഖരിച്ചത്. ഫോക്കസ് ഭാരവാഹികളായ പി. റഊഫ്, സി.എച്ച് അബ്ദുൽ ജലീൽ, നൗഫൽ എന്നിവർ നേതൃതം നൽകി. പാഠപുസ്തകങ്ങൾ ആവശ്യമുള്ള രക്ഷിതാക്കൾക്ക് 0532784574 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.